ആധാർ-വോട്ടർ ഐഡി ലിങ്കിംഗ് നിർബന്ധമാക്കിയേക്കും

Update: 2018-12-13 07:21 GMT

വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കാൻ ഇലക്ഷൻ കമ്മീഷൻ ആലോചിക്കുന്നു. നിർദേശം നിയമന്ത്രാലയത്തിന് ഉടൻ സമർപ്പികുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ചില സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കേണ്ടതില്ല എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ തങ്ങളുടെ നിർദേശത്തിന് നിയമപരമായ പിന്തുണ ലഭിക്കാൻ ഇലക്ഷൻ കമ്മീഷൻ ശ്രമിക്കും.

1951ലെ റെപ്രസെന്റഷൻ ഓഫ് ദി പീപ്പിൾ ആക്ട് ഭേദഗതി ചെയ്യുക വഴിയായിരിക്കും വോട്ടർ ഐഡി-ആധാർ ലിങ്കിംഗ് നിർബന്ധമാക്കുക. വോട്ടർ പട്ടിക കൂടുതൽ കൃത്യതയാർന്നതാക്കാൻ ഈ നടപടി സഹായിക്കുമെന്നാണ് കരുതുന്നത്.

2015 ൽ സ്വന്തം ഇഷ്ടപ്രകാരം വ്യക്തികൾക്ക് വോട്ടർ ഐഡി ആധാറുമായി ലിങ്ക് ചെയ്യാമെന്ന ഒരു വ്യവസ്ഥ കമ്മീഷൻ മുന്നോട്ട് വെച്ചിരുന്നു. അതിനുശേഷം 38 കോടി പേരാണ് ഐഡി ആധാറുമായി ബന്ധിപ്പിച്ചത്.

Similar News