പരസ്യമായി പുകവലി; ഫൈന്‍ അടയ്ക്കാന്‍ മുന്‍പന്തിയില്‍ മലയാളികളും

പിഴ ഈടാക്കുന്നതില്‍ മുന്നില്‍ കര്‍ണാടക, കേരളം, ഹിമാചല്‍ പ്രദേശ് , ഗുജറാത്ത് സംസ്ഥാനങ്ങള്‍

Update: 2022-08-17 06:15 GMT

പൊതു ഇടങ്ങളില്‍ പുകവലിച്ചതിന് (Smoking in Public) ഏറ്റവും കൂടുതല്‍ പിഴ (Fine) ഈടാക്കിയ സംസ്ഥാനമായി കര്‍ണാടക. 2019-22 കാലയളവില്‍ 5 ലക്ഷം രൂപയാണ് കര്‍ണാടക പുകവലിച്ചതിന്റെ പേരില്‍ പിഴ ഈടാക്കിയത്. 1.5 ലക്ഷം രൂപയാണ് 2021-22 ല്‍ മാത്രം  ഫൈന്‍ ഈടാക്കിയത്.

പൊതു ഇടങ്ങളിലെ പുകവലിക്ക് പിഴ ഈടാക്കുന്നതില്‍ രണ്ടാം സ്ഥാനമാണ് കേരളത്തിന്. കഴിഞ്ഞ വര്‍ഷം (2021-22) സംസ്ഥാനത്ത് പുകവലിക്ക് പിഴയായി ഈടാക്കിയത് 73,464 രൂപയാണ്. 2019-22 കാലയളവില്‍ 2.1 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ സംസ്ഥാനത്തിന് ലഭിച്ചത്. ഹിമാചല്‍ പ്രദേശ് (1.6 ലക്ഷം) ഗുജറാത്ത് ( 1.3 ലക്ഷം) എന്നിവയാണ് പിന്നാലെ.

2019-22 കാലയളവില്‍ ഇന്ത്യയില്‍ ആകെ പൊതു സ്ഥലങ്ങളില്‍ പുകവലിച്ചതിന്റെ പേരില്‍ പിഴ ഈടാക്കിയത് വെറും 14.3 ലക്ഷം രൂപയാണ്. ഇതില്‍ 65 ശതമാനവും കര്‍ണാടക, കേരളം, ഹിമാചല്‍ പ്രദേശ്. ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ വിഹിതമാണ്. പൊതു ഇടങ്ങള്‍ പുകവലിച്ചാല്‍ 200 രൂപവരെ ആണ് പിഴ.

പിഴ ഈടാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നു എന്ന് കരുതി ഈ സംസ്ഥാനങ്ങളില്‍ പുകവലി കൂടുതലാണെന്ന് വിലയിരുത്തേണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു. പുകവലി വ്യാപകമായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്‍പ്പടെ നിയമം കര്‍ശനമായി നടപ്പാക്കപ്പെടുന്നില്ല. കര്‍ണാടകവും കേരളവും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്റെ സൂചനയാണ് ഇതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News