പെട്രോൾ ഡീസൽ എക്സ് സൈസ് ഡ്യൂട്ടി കുറച്ചത് ധന കമ്മി ഉയർത്തും
2022-23 സാമ്പത്തിക വര്ഷം ഒരു ലക്ഷം കോടി രൂപയുടെ വരുമാന കുറവ് ഉണ്ടാകും
പെട്രോൾ, ഡീസൽ എക്സ് സൈസ് ഡ്യൂട്ടി കുറച്ചത് 2022-23 സാമ്പത്തിക വർഷത്തെ ധന കമ്മി വർധനവിന് കാരണമാകും. മെയ് മാസം രണ്ടാം വാരം കേന്ദ്ര സർക്കാർ പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 8 രൂപയും, ഡീസലിന്റെ തീരുവ 6 രൂപയും കുറച്ചിരുന്നു.
ധനകമ്മി മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 6.4 ശതമാനമായി ഉയരുമെന്ന് വിവിധ ഗവേഷനെ ഏജൻസികൾ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ധന എക്‌സൈസ് നികുതി കുറച്ചത് കൂടാതെ ഭക്ഷ്യ, വളം സബ്‌സിഡി വർധിക്കുന്നതും ധന കമ്മി വർധിക്കാൻ കാരണമാകുമെന്ന് നൊമുറ എന്ന ഗവേഷണ സ്ഥാപനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ എക്‌സൈസ് തീരുവ കുറച്ചത് കൊണ്ട് ഉപഭോക്‌തൃ വിലസൂചികയിൽ ജൂൺ മാസത്തിൽ 0.18 %മുതൽ 0.20 % വരെ മാത്രമേ കുറവ് ഉണ്ടാകാൻ സാധ്യത ഉള്ളു.
വില നിലവാരം പിടിച്ച് നിർത്താനായി ഇറക്കുമതി തീരുവ കുറച്ചതും കയറ്റുമതി നിരക്കുകൾ ക്രമീകരിച്ചതും ധന കമ്മി വർധനവ് ഉണ്ടാക്കുമെന്ന് നിരീക്ഷകർ കരുതുന്നു
അടുത്തിടെ റിസേർവ് ബാങ്ക് കേന്ദ്ര സർക്കാരിന് അംഗീകരിച്ച ലാഭ വിഹിതം 300 ശതകോടി രൂപയാണ് . ഇതും പ്രതീക്ഷിച്ച തുകയിൽ നിന്ന് കുറവായതിനാൽ ധന കമ്മി വർധിക്കാൻ മറ്റൊരു കാരണം കൂടി യാകും. ധന മന്ത്രി നിർമല സീതാരാമൻ 2022-23 ൽ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ ധന കമ്മി 6.4 ശതമാനത്തിൽ നിർത്താൻ ലക്ഷ്യമിടുന്നതായി പ്രഖ്യാപിച്ചു. 2025 -26 4.5 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.