ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; ഓഗസ്റ്റ് 26

Update: 2019-08-26 04:29 GMT

1. വിദേശ വിമാനങ്ങളില്‍ മാക്ബുക് പ്രോയുടെ ചില മോഡലുകള്‍ക്ക് വിലക്ക്

വിദേശത്തു നിന്നും ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാരില്‍ മാക്ബുക് പ്രോയുടെ ചില മോഡലുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനം. ബാറ്ററി എക്‌സ്‌പ്ലോഷന്‍ ഭീതിയെത്തുടര്‍ന്നാണ് ക്യാബിനിലോ, ചെക്കിനിലോ ഇത് പ്രവേശിപ്പിക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ എയര്‍ലൈനുകള്‍ കൈക്കൊള്ളുന്നത്.

2. സാനിട്ടറി നാപ്കിനുകള്‍, ഹാന്‍ഡ് വാഷ് തുടങ്ങിയവയ്ക്ക് വില നിയന്ത്രണം

സാനിട്ടറി നാപ്കിനുകള്‍, ഹാന്‍ഡ് വാഷുകള്‍, അഡല്‍റ്റ് ഡയപ്പറുകള്‍ തുടങ്ങി പ്രീമിയം ഹൈജീന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. ചില മരുന്നുകള്‍ ഉള്‍പ്പെടെ ആരോഗ്യ മേഖലയിലെ ഇത്തരം ഹൈജീനിക് ഉല്‍പ്പന്നങ്ങളെ വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനം വരെ വില ഉയര്‍ത്തുന്നതില്‍ നിന്നും ഒഴിവാക്കും.

3. സ്വര്‍ണം വില്‍ക്കാന്‍ ഇനി ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധം

സ്വര്‍ണാഭരണങ്ങളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഴ്‌സിന്റെ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. തീരുമാനം പ്രാവര്‍ത്തികമാകുന്നതോടെ രാജ്യത്ത് സ്വര്‍ണം വില്‍ക്കണമെങ്കില്‍ ബിഐഎസ് മുദ്ര വേണം.

4. ഗോള്‍ഡ് ഇടിഎഫുകള്‍ 5,079 കോടിയായി ഉയര്‍ന്നു

സ്വര്‍ണത്തിന്മേലുള്ള നിക്ഷേപം 5,079 കോടിയായി ഉയര്‍ന്നിരിക്കുന്നതായി മോണിംഗ് സ്റ്റാര്‍ ഡേറ്റ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഹരിവിപണിയിലെ ഇടിവാണ് ഇതിനു പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്.

5. ആദായനികുതി, ജിഎസ്ടി റിട്ടേണുകള്‍ 31 വരെ; വൈകിയാല്‍ പിഴ

ആദായ നികുതി, ജിഎസ്ടി റിട്ടേണ്‍സ് സമര്‍പ്പിക്കുന്നതിന് ഇനി വെറും അഞ്ചുനാള്‍ കൂടെയാണ് സാവകാശമുള്ളത്. ഈ മാസം 31 നു ശേഷം വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വീതം പിഴ നല്‍കേണ്ടി വരും.

Similar News