ദുബായിയില്‍ ആഭരണങ്ങള്‍ക്ക് പ്രത്യേക വേദിയുമായി ഇന്ത്യ

ചെറുകിട സംരംഭകര്‍ക്ക് നേട്ടമാകും; നീക്കം 'സെപ'യുടെ ചുവടുപിടിച്ച്

Update:2023-05-10 21:04 IST

ദുബായിലെ ദേര ഗോള്‍ഡ് സൂക്കില്‍ ആഭരണ പ്രദര്‍ശനങ്ങള്‍ക്കായി പ്രത്യേക വേദി സജ്ജമാക്കി ഇന്ത്യ.  യു.എ.ഇ യും ഇന്ത്യയും തമ്മില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍(സെപ/CEPA) ഒപ്പുവെച്ചതിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് ജെം ആന്‍ഡ് ജുവലറി പ്രൊമോഷന്‍ കൗണ്‍സിലാണ് (ജി.ജെ.ഇ.പി.സി/GJEPC) വേദി ഒരുക്കിയത്.

ഇന്ത്യ ജുവലറി എക്സ്പോസിഷന്‍ കേന്ദ്രം എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദര്‍ശനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സൂക്ഷ്മ- ചെറുകിട- ഇടത്തരം(എം.എസ്.എം.ഇ) ജുവലറികള്‍ക്ക് അവരുടെ തദ്ദേശീയമായി നിര്‍മിച്ച ആഭരണങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ അവസരം ലഭിക്കും. 365 ദിവസവും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പുവെച്ച ശേഷം ഇന്ത്യ -യു.എ.ഇ വ്യാപാരം 2022-23 ല്‍ 16 ശതമാനം വര്‍ധിച്ച് 845 കോടി ഡോളറായി. അതില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 11.8 ശതമാനം വര്‍ധിച്ച് 313 കോടി ഡോളറുമായി. ആഭരണങ്ങളുടെയും രത്‌നങ്ങളുടെയും കയറ്റുമതി 16.54 ശതമാനം വര്‍ധിച്ച് 577 കോടി ഡോളറിലെത്തി.
Tags:    

Similar News