പവന് 240 രൂപ കുറഞ്ഞു

Update: 2019-09-19 10:10 GMT

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് പഴയ നിരക്കായ 27,760 രൂപയിലെത്തി. ഗ്രാമിനു വില 3470 രൂപയാണ്.

പവന്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 29,120 ലെത്തിയതിനുശേഷം പത്തു ദിവസത്തിനുള്ളിലാണ് 1360 രൂപ കുറഞ്ഞത്. യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചേക്കുമെന്ന വാര്‍ത്ത മൂലം ആഗോള വിപണിയില്‍ വ്യാഴാഴ്ച സ്വര്‍ണവില താഴ്ന്നുതുടങ്ങിയിരുന്നു.

പക്ഷേ, സൗദി ആരാംകോയിലെ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവില വര്‍ധിച്ചപ്പോള്‍ വീണ്ടും സ്വര്‍ണവിലയും ഉയരുന്ന പ്രവണത ദൃശ്യമായെങ്കലും വൈകാതെ ഗതിക്കു മാറ്റം വന്നു.

Similar News