ഓടിടി പ്ലാറ്റ് ഫോമുകളുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം

ഓണ്‍ലൈന്‍ മാധ്യമങ്ങളെല്ലാം വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കി. പുതിയ നിയന്ത്രണങ്ങള്‍ വിശദമാക്കിയുള്ള അറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.

Update: 2020-11-11 08:39 GMT

വാര്‍ത്താ വെബ്സൈറ്റുകള്‍, ഓടിടി പ്ലാറ്റ് ഫോമുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള നവ മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണം. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കീഴില്‍ ആക്കുന്ന അറിയിപ്പ് പുറത്തിറക്കി. ഓണ്‍ലൈനില്‍ സിനിമകള്‍ക്കും പരിപാടികള്‍ക്കും വൈകാതെ നിയന്ത്രണം വരും. നെറ്റ്ഫ്ളിക്സിനും നിയന്ത്രണം വരും.

ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ അനിയന്ത്രിതവും തെറ്റിദ്ധാരണാ ജനകവുമായ കണ്ടന്‍റുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതിയില്‍ എത്തിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ പരിഗണനയില്‍ ഉണ്ടായിരുന്ന ഹര്‍ജിയുടെ പഞ്ചാത്തലത്തില്‍ ഒ.ടി.ടി പ്ലാറ്റ് ഫോമുകള്‍ നിയന്ത്രണ വിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് എന്ത് നിയമമാണ് ഉള്ളതെന്ന് ആരാഞ്ഞ് കൊണ്ട് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ഉത്തരവ്.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിരവധി വെബ്സൈറ്റുകള്‍ക്ക് ഇതോടെ പൂട്ടുവീഴും. ഗൂഗ്ളിന്‍റെ നിയമാവലി അനുസരിച്ച് പ്രവര്‍ത്തിക്കുന്ന യൂട്യൂബ് ചാനലുകള്‍ക്കും ചട്ടക്കൂടു കൊണ്ട് വരണമെന്ന ആവശ്യകത ഉയരുന്നുണ്ട്. എന്നാല്‍ യൂട്യൂബ് ചാനലുകള്‍ക്ക് നിയന്ത്രണം വീഴുന്നത് സംബന്ധിച്ച് രാജ്യത്ത്ഇ പ്രത്യേകമായ നിയമങ്ങള്‍ ഒന്നും വന്നിട്ടില്ല.


 



Tags:    

Similar News