ഗാര്‍ഹിക കടം: ദേശീയതലത്തില്‍ കേരളം മുന്നില്‍

പട്ടണങ്ങളിലുള്ള വീടുകളിലെ കടത്തിന്റെ കാര്യത്തില്‍ ദേശീയതലത്തില്‍ കേരളം മുന്നില്‍

Update:2021-09-29 12:58 IST

Business vector created by iconicbestiary - www.freepik.com

ഗാര്‍ഹിക കടത്തിന്റെ പേരില്‍ ദേശീയതലത്തില്‍ ഒന്നാമതെത്തി കേരളം. ഓള്‍ ഇന്ത്യ ഡെബ്റ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍വെ (AIDIS) 2013- 2019ലെ ഡാറ്റ വിശകലനം ചെയ്ത ആഭ്യന്തര ഏജന്‍സി ഇന്ത്യ റേറ്റിംഗ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നഗരമേഖലയിലുള്ള കുടുംബങ്ങളിലെ കടത്തിന്റെ കാര്യത്തില്‍ കേരളം മുന്നില്‍ നില്‍ക്കുന്നത്.

കേരളത്തിലെ നഗരങ്ങളിലുള്ള കുടുംബങ്ങളുടെ കടം 47.8 ശതമാനമാണ്. അര്‍ബന്‍ ഹൗസ്‌ഹോള്‍ഡ് കടത്തില്‍ രാജ്യത്ത് ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് മേഘാലയയാണ്; 5.1 ശതമാനം.
തെക്കേ ഇന്ത്യക്കാര്‍ കടക്കാര്‍
ഇന്ത്യ റേറ്റിംഗ്‌സിന്റെ റിപ്പോര്‍ട്ട് പുറത്തുകാണിക്കുന്ന മറ്റൊരു വസ്തുത, ഗ്രാമീണ മേഖലയിലും നഗരമേഖലയിലും ഗാര്‍ഹിക കടം കൂടി നില്‍ക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ദുരവസ്ഥകളെ കുറിച്ച് ഏറെ പരിതപിക്കാറുണ്ടെങ്കിലും അവിടങ്ങളിലെ കുടുംബങ്ങള്‍ക്ക് കടം കുറവാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഗ്രാമീണ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന ഗാര്‍ഹിക കടം തെലങ്കാനയിലാണ്; 67.2 ശതമാനം. ഏറ്റവും പിന്നില്‍ നാഗാലാന്‍ഡ്, 6.6 ശതമാനം.

ഉത്തര്‍ഘണ്ഡ്, ഛത്തീസ്ഗഡിലെ നഗര മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം ഗാര്‍ഹിക കടം കുറവാണ്.
വരുമാനം കൂടുതല്‍, കടവും
രാജ്യത്തെ ഇതര ഭാഗങ്ങളിലെ കുടുംബങ്ങളേക്കാള്‍ പ്രതിശീര്‍ഷ വരുമാനം ദക്ഷിണേന്ത്യയിലെ കുടുംബങ്ങള്‍ക്കുണ്ട്. കുടുംബങ്ങളുടെ വരുമാനവും ആസ്തിയും അനുസരിച്ച് കൂടുതല്‍ കടമെടുക്കുന്നതും ഗാര്‍ഹിക കടം കൂടാന്‍ ഇടയാക്കുന്നുണ്ട്.

കേരളത്തിലെ നഗര, ഗ്രാമീണ മേഖലയിലുള്ളവര്‍ ആസ്തിവും വരുമാനവും അനുസരിച്ച് വായ്പയും കൂടുതല്‍ എടുക്കുന്നുണ്ടാകും. അതുകൊണ്ട് കൂടിയാകും ദേശീയ കണക്കുകളില്‍ മുന്നില്‍ നില്‍ക്കുന്നത്.

അതേ സമയം കടം തിരിച്ചടയ്ക്കാന്‍ അധിക വരുമാനം ഇല്ലാതിരിക്കുക, വരുമാനം കുറയുക എന്നീ സാഹചര്യങ്ങള്‍ വന്നാല്‍ ഈ കുടുംബങ്ങള്‍ കടക്കെണിയില്‍ വീഴാനും സാധ്യതയുണ്ട്.


Tags:    

Similar News