മികവിന്റെ ദേശീയ പട്ടികയില്‍ മുന്നേറ്റം; ആറാം റാങ്ക് നേടി ഐഐഎം കോഴിക്കോട്

Update: 2020-06-12 08:51 GMT

രാജ്യത്തെ മികച്ച മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങളുടെ പട്ടികയില്‍ ആറാം റാങ്കും നേടി  ഐഐഎം കോഴിക്കോട്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ഫ്രെയിംവര്‍ക്ക്  (എന്‍ഐആര്‍എഫ്) തയ്യറാക്കിയ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് റാങ്ക് മുന്നേറ്റവും രേഖപ്പെടുത്തി. എന്‍ജിനീയറിങ് വിഭാഗത്തില്‍ ദേശീയതലത്തില്‍ 23 ാം റാങ്കുണ്ട് കോഴിക്കോട് എന്‍ഐടിക്ക്, സംസ്ഥാനത്ത് ഒന്നാം റാങ്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലും മികച്ച എന്‍ജിനീയറിങ് സ്ഥാപനങ്ങളുടെ പട്ടികയിലും ഒന്നാമതാണ് ഐഐടി മദ്രാസ്.ഐഐഎസ്സി ബെംഗളൂരു, ഐഐടി ഡല്‍ഹി എന്നിവയ്ക്കാണ് രണ്ടും മൂന്നും റാങ്കുകള്‍. ആര്‍ക്കിടെക്ട് പഠനസ്ഥാനങ്ങളില്‍ എന്‍ഐടി കോഴിക്കോട് മൂന്നാം റാങ്ക് നേടി. കോളജുകളില്‍ ഡല്‍ഹി മിറന്‍ഡ ഹൗസ് ആണ് ഒന്നാമത്. നിയമപഠനത്തില്‍ നാഷനല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ ബെംഗളൂരു, മെഡിക്കല്‍ പഠന സ്ഥാപനങ്ങളില്‍ ഡല്‍ഹി എയിംസ്, ഫാര്‍മസി പഠന സ്ഥാപനങ്ങളില്‍ ഡല്‍ഹിയിലെ ജാമിയ ഹംദര്‍ദ്, ഡെന്റല്‍ കോളജുകളില്‍ മൗലാന ആസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ഒന്നാം റാങ്ക് കരസ്ഥമാക്കി.

മികച്ച മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നാം റാങ്ക് ഐഐഎം അഹമ്മദാബാദ് ഇത്തവണ തിരിച്ചുപിടിച്ചു.കഴിഞ്ഞ വര്‍ഷം ആദ്യ സ്ഥാനത്തു വന്ന ഐഐഎം ബെംഗളൂരു ഇക്കുറി രണ്ടാം സ്ഥാനത്തേക്കു പോയി.രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് അഭിമാനാര്‍ഹ സ്ഥാനം നിലനിര്‍ത്താന്‍  ഐഐഎം കോഴിക്കോട് തുടര്‍ച്ചയായി അവസരമേകുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ഡയറക്ടര്‍ പ്രൊഫ.ദേബാഷിഷ് ചാറ്റര്‍ജി പറഞ്ഞു.

പട്ടികയിലെ 100 മികച്ച കോളജുകളില്‍ 20 എണ്ണം കേരളത്തിലാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു റാങ്ക് കുറവോടെ കേരള സര്‍വകലാശാല ആദ്യ 100 സര്‍വകലാശാലകളില്‍ 23 ാം സ്ഥാനത്തുണ്ട്.കേരള സര്‍വകലാശാലയുടെ റാങ്കും ഒരു സ്ഥാനം കുറഞ്ഞ് 23 ആയി.എംജി സര്‍വകലാശാലയുടെ റാങ്ക് മാറാതെ 30 ആണ്. കാലിക്കറ്റ് 64ല്‍ നിന്ന് 54 ആയപ്പോള്‍ കുസാറ്റ് 65 ല്‍ നിന്ന് 62 ആയി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News