ലോകത്തെ അതിവേഗം വളരുന്ന നഗരങ്ങളില്‍ അഞ്ചെണ്ണം ഇന്ത്യയില്‍

പട്ടികയില്‍ ബംഗളുരു മുന്നില്‍

Update:2024-07-09 14:16 IST

image Credit : canva

വളരുന്നത് ഏഷ്യന്‍ നഗരങ്ങള്‍
ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ നഗരങ്ങള്‍ മുന്നില്‍. പ്രമുഖ റിസര്‍ച്ച് സ്ഥാപനമായ സാവില്‍സ് നടത്തിയ വാര്‍ഷിക സര്‍വെയിലാണ് കണ്ടെത്തല്‍. പട്ടികയില്‍ ബംഗളുരു നഗരമാണ് മുന്നില്‍. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, കൊല്‍ത്തക്ക എന്നീ നഗരങ്ങളും ഉള്‍പ്പെടുന്നു. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഏഷ്യന്‍ രാജ്യങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ സാമ്പത്തിക വളര്‍ച്ച നേടുന്നത്. മിഡിൽ ഈസ്റ്റിൽ സൗദി അറേബ്യ മാത്രമാണ് പട്ടികയിലുള്ളത്.
രണ്ടാം സ്ഥാനത്ത് ഹോചിമിന്‍ സിറ്റി
ഇന്ത്യ, ചൈന, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ നഗരങ്ങളാണ് കൂടുതലായി വളരുന്നതെന്ന് സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഹാനോയ് നഗരവും പട്ടികയില്‍ ഇടം പിടിച്ചു. സാമ്പത്തികമായി വളരുന്ന നഗരങ്ങള്‍ ചൈനയിലും ഒട്ടേറെയുണ്ട്. ഷെന്‍സെന്‍, ഗ്വാങ്ഷു, സുഷു, വുഹാന്‍, ഡോങ്ഗുവാന്‍ നഗരങ്ങളും വളര്‍ച്ചയില്‍ മുന്നിലാണ്. ഫിലിപ്പൈന്‍സിലെ മനില, സൗദിയിലെ റിയാദ് നഗരങ്ങളും ആദ്യത്തെ 15 നഗരങ്ങളുടെ പട്ടികയിലുണ്ട്.
ഇന്ത്യയുടെ വളര്‍ച്ച സേവന മേഖലയില്‍
ഇന്ത്യന്‍ നഗരങ്ങളുടെ വളര്‍ച്ച പ്രധാനമായും സേവന മേഖലയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എഞ്ചിനിയറിംഗ്, മാനുഫാക്ചറിംഗ് മേഖലകളും പ്രതീക്ഷ പുലര്‍ത്തുന്നു. വിദ്യാസമ്പന്നരായ യുവാക്കളുടെ എണ്ണം വര്‍ധിച്ചുവരുന്ന ഇന്ത്യയില്‍ ഡല്‍ഹി നഗരം 2050 ആകുമ്പോള്‍ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരമായി മാറും. ബെംഗളുരൂവിനൊപ്പം ഹൈദരാബാദും ഇപ്പോള്‍ ടെക് നഗരമായി വളര്‍ന്നു കഴിഞ്ഞു. അടുത്ത പത്തുവര്‍ഷത്തില്‍ ഈ നഗരങ്ങളുടെ ജി.ഡി.പി വളര്‍ച്ച ഉയര്‍ന്നതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
Tags:    

Similar News