ജിയോ 149 രൂപ റീ ചാര്‍ജ് പ്ലാനില്‍ കാലാവധിയും ഡാറ്റയും കുറച്ചു

Update: 2019-11-14 06:01 GMT

കാലാവധിയിലും ഡാറ്റയിലും കുറവുവരുത്തി റിലയന്‍സ് ജിയോ 149 രൂപയുടെ റീ ചാര്‍ജ് പ്ലാന്‍ പരിഷ്‌കരിച്ചു. പുതുക്കിയ പ്ലാന്‍ പ്രകാരം കാലാവധി 24 ദിവസമായി കുറച്ചു. 36 ജി.ബി ഡാറ്റ മാത്രമേ സൗജന്യമായി ലഭിക്കൂ. മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് 300 മിനിട്ട് സൗജന്യമായുണ്ടാകും.

ജിയോ ആപ്പുകള്‍ നിരക്കൊന്നും നല്‍കാതെ ഉപയോഗിക്കാം. ദിനംപ്രതി 100 എസ്എംഎസുകളും സൗജന്യമാണ്.നേരത്തെ 149 രൂപയുടെ പ്ലാനിന് 28 ദിവസത്തെ കാലാവധിയുണ്ടായിരുന്നു. 42 ജി.ബി ഡാറ്റയും ഉപയോഗിക്കാമായിരുന്നു. 

ജിയോയുടെ 198 രൂപയുടെ പ്ലാന്‍ 28 ദിവസത്തേക്കാണ്. 56 ജി.ബി ഡാറ്റയാണ് ഇതില്‍ സൗജന്യം. ജിയോയുടേതല്ലാത്ത നമ്പറുകളിലേക്ക് 1000 മിനിട്ട് സൗജന്യ കോളുകളും വിളിക്കാം. വോഡഫോണിന്റെ 149 രൂപ പ്ലാനിന് 21 ദിവസത്തെ സാധുതയാണുള്ളത്. ഐയുസി ഇല്ലാതെ പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി, റോമിംഗ് കോളുകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് ഓരോ ദിവസവും 1 ജിബി 4 ജി അല്ലെങ്കില്‍ 3 ജി ഡാറ്റ ലഭിക്കും. പ്രതിദിനം 100 എസ്.എം.എസും

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News