ബേബി പൗഡറിൽ ആസ്ബെസ്റ്റോസ്: ജോൺസൺ & ജോൺസൺന്റെ ഓഹരിവില മൂക്കുകുത്തി 

Update: 2018-12-15 06:39 GMT

വെള്ളിയാഴ്ച്ച ഓഹരിവിപണിയിൽ ജോൺസൺ & ജോൺസണിന് കറുത്ത ദിനമായിരുന്നു. ഒറ്റദിവസം കൊണ്ട് ഓഹരിവില ഇടിഞ്ഞത് 10 ശതമാനം. കാരണം ഒരു മാധ്യമ വാർത്തയാണ്.

ഏറ്റവും സുരക്ഷിതമാണ് എന്ന് നമ്മൾ വിശ്വസിച്ചിരുന്ന ജോൺസൺ & ജോൺസൺ ബേബി പൗഡറിൽ ആസ്ബെസ്റ്റോസ് കലർന്നിരുന്ന കാര്യം വർഷങ്ങളോളം കമ്പനി മനപൂർവം ഒളിച്ചുവെച്ചെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ടിന് പുറത്തുവന്നതിന് ശേഷം കമ്പനിയുടെ വിപണി മൂല്യത്തിൽ 4500 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്.

കമ്പനിയുടെ ടാൽക്കം പൗഡർ കാൻസറിന് കാരണമാവുന്നെന്ന ആയിരക്കണക്കിന് കേസുകൾ കമ്പനിക്കെതിരെ നിലനിൽക്കുമ്പോഴാണ് പുതിയ റിപ്പോർട്ട് പുറത്തുവരുന്നത്.

പൗഡറിൽ ആസ്ബെസ്റ്റോസ് സാന്നിധ്യമുള്ളതിനെക്കുറിച്ച് കമ്പനിക്ക് 1971 മുതൽ അറിയാമായിരുന്നു എന്നാണ് റോയിട്ടേഴ്‌സ് വെളിപ്പെൽ.

എന്നാൽ റിപ്പോർട്ട് തെറ്റാണെന്നും കമ്പനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നും ജോൺസൺ & ജോൺസൺന്റെ അറ്റോർണി പറഞ്ഞു.

Similar News