കൈരളി ടി.എം.ടി റിയല്‍ എസ്‌റ്റേറ്റ് രംഗത്തേക്കും

കൈരളി ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ് ലോഞ്ച് ചെയ്തു

Update:2024-12-30 18:12 IST
കൈരളി ടി.എം.ടിയും ബില്‍ഡിറ്റി ഡിസൈന്‍സ് ആന്‍ഡ് സ്ട്രക്‌ച്ചേഴ്‌സും സംയുക്തമായി ആരംഭിച്ച കൈരളി ബില്‍ഡേഴ്സ് ആന്‍ഡ് ഡവലപ്പേഴ്‌സ് കൊച്ചിയില്‍ ലോഞ്ച് ചെയ്തു. കൈരളി ടി.എം.ടിയുടെ സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും നിര്‍മ്മാണ രൂപകല്‍പ്പനയിലെ ബില്‍ഡിറ്റിയുടെ വൈദഗ്ദ്ധ്യവും സംയോജിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഹൈബി ഈഡന്‍ എം.പി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Tags:    

Similar News