കണ്ണൂർ വിമാനത്താവളം: ബുക്കിംഗ് ആരംഭിച്ചു, ആദ്യ സർവീസ് അബുദാബിയിലേക്ക്

Update: 2018-11-13 10:29 GMT

കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബുക്കിംഗ് ആരംഭിച്ചു.

അബുദാബി, റിയാദ് എന്നിവിടങ്ങളിലേക്കാണ് ഇപ്പോള്‍ ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ഷാർജ, മസ്കറ്റ്, ദോഹ, ദുബായ് എന്നിവിടങ്ങളിലേക്കും സർവീസ് ഉണ്ടാകും.

ഡിസംബർ ഒൻപതിന് 10 മണിക്ക് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും.

Similar News