ടൈക്കോണ്‍ കേരള സംരംഭക സമ്മേളനം ഡിസംബറില്‍ കൊച്ചിയില്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50ലധികം പ്രഭാഷകരും 100ലധികം നിക്ഷേപകരും പങ്കെടുക്കും
സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോണ്‍ കേരള ഡിസംബര്‍ 4,5 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. 'മിഷന്‍ 2030-കേരളത്തെ രൂപാന്തരപ്പെടുത്തുന്നു' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനം സുസ്ഥിര വളര്‍ച്ചയ്ക്കും ആധുനികവത്കരണത്തിനും സാങ്കേതിക മുന്നേറ്റത്തിനും ഊന്നല്‍ നല്‍കി കേരളത്തിന്റെ ഭാവി വികസനം സാധ്യമാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കും.
അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്കരിക്കുക, വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം സാധ്യമാക്കുക, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ശാക്തീകരണത്തിന് നൂതനാശയങ്ങള്‍ രൂപപ്പെടുത്തുക എന്ന ലക്ഷ്യവും സമ്മേളനത്തിനുണ്ടെന്ന് ടൈക്കോണ്‍ കേരള പ്രസിഡന്റ് ജേക്കബ് ജോയ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50ലധികം പ്രഭാഷകരും 100ലധികം നിക്ഷേപകരും പങ്കെടുക്കും.
ടൈക്കോണ്‍ 2024ല്‍ റവന്യൂ, ഭവന നിര്‍മ്മാണ മന്ത്രി കെ. രാജന്‍, തെലങ്കാന മുന്‍ ഐടി-വ്യവസായ മന്ത്രി കെ.ടി രാമറാവു, കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ സി ബാലഗോപാല്‍, കെ.എസ്.ഐ.ഡി.സി എം.ഡി ഹരികിഷോര്‍ എന്നിവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7025888862 | info@tiekerala.org.