ഇനി മൂന്നാറിന്റെ സൗന്ദര്യം വേറെ ലെവലാകും! ഡബിള്‍ ഡെക്കര്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

യാത്രക്കാര്‍ക്ക് പുറംകാഴ്ചകള്‍ പൂര്‍ണമായും ആസ്വദിക്കാവുന്ന രീതിയിലാണ് ബസിന്റെ നിര്‍മാണം

Update:2024-12-30 17:55 IST

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഡബിള്‍ ഡെക്കര്‍ ബസുമായി കെ.എസ്.ആര്‍.ടി.സി. റോയല്‍ വ്യൂ സര്‍വീസ് എന്ന സംരംഭവുമായാണ് കെ.എസ്.ആര്‍.ടി.സി പുതുപരീക്ഷണത്തിന് എത്തുന്നത്. തിരുവനന്തപുരത്ത് മുമ്പ് തുടങ്ങിയ സിറ്റി സര്‍വീസ് വലിയ വിജയമായിരുന്നു. ഇതിനു പിന്നാലെ പദ്ധതി മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നീക്കം തുടങ്ങിയിരുന്നു.

പുതിയ സര്‍വീസിന്റെ ഉദ്ഘാടനം ഡിസംബര്‍ 31ന് രാവിലെ 11ന് ആനയറ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ആസ്ഥാനത്ത് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ നിര്‍വഹിക്കും. യാത്രക്കാര്‍ക്ക് പുറംകാഴ്ചകള്‍ പൂര്‍ണമായും ആസ്വദിക്കാവുന്ന രീതിയിലാണ് ബസിന്റെ നിര്‍മാണമെന്ന് അധികൃതര്‍ അവകാശപ്പെടുന്നത്.

കൊച്ചിയിലെ സര്‍വീസ് പുതുവര്‍ഷത്തില്‍

കൊച്ചിയിലെ ഡബിള്‍ ഡെക്കര്‍ ബസിന്റെ സര്‍വീസ് ജനുവരിയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടക്കത്തില്‍ 12.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റൂട്ടിലാകും സര്‍വീസ്. രാത്രി സര്‍വീസ് ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഡബിള്‍ ഡെക്കര്‍ സര്‍വീസിനു പുറമേ, 11 പുതിയ ഇലക്ട്രിക് ബസുകള്‍ ഉപയോഗിച്ച് സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി ആരംഭിക്കും.
Tags:    

Similar News