കുവൈറ്റിലേക്ക് വിമാന യാത്രാ വിലക്ക്;ഒട്ടേറെ പേര്‍ പ്രതിസന്ധിയില്‍

Update: 2020-03-07 07:37 GMT

കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് ഒരാഴ്ചത്തേക്കു കുവൈറ്റ് വിലക്കേര്‍പ്പെടുത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കുവൈറ്റ് ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ സിവില്‍ ഏവിയേഷന്‍ ഈ തീരുമാനമെടുത്തത്.

ഇന്ത്യ,

ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പിന്‍സ്, ലെബനന്‍ എന്നീ

രാജ്യങ്ങളുടെ വിമാനങ്ങള്‍ക്കാണ് വിലക്ക്. കുവൈറ്റില്‍ നിന്നും ഈ

രാജ്യങ്ങളിലേക്കുള്ള സര്‍വീസും നിര്‍ത്തിവച്ചു. ഇതോടെ, ഇന്ത്യയില്‍ നിന്ന്

കുവൈറ്റിലേക്ക് പോവേണ്ടവര്‍ പ്രതിസന്ധിയിലായി. പലരും വിമാനത്താവളത്തില്‍

എത്തിയതിന് ശേഷമാണ് വിവരം അറിഞ്ഞത്. കരിപ്പൂരില്‍ നിന്ന് രാവിലെ

പുറപ്പെടേണ്ടിയിരുന്ന 170 യാത്രക്കാരെ മടക്കി അയച്ചു.അവധിക്കു

വന്നവരാണിതില്‍ പലരും.

ഇന്ത്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കൊവിഡ് വൈറസ് ബാധ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ കുവൈറ്റിലേക്ക് യാത്ര അനുവദിക്കൂവെന്ന ഉത്തരവ് ഇന്നലെ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള റിപ്പോട്ടുകള്‍ പുറത്തുവരുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News