മലയാളികളിലെ ഏറ്റവും സമ്പന്നന്‍ എംഎ യൂസഫലി, സമ്പന്ന കുടുംബം മുത്തൂറ്റ്; പുതിയ ഫോബ്‌സ് പട്ടികയിലെ വിവരങ്ങള്‍
പുതിയ ഫോബ്‌സ് പട്ടികയില്‍ 5 മലയാളികള്‍
മലയാളികള്‍ക്ക് അഭിമാനമായി വീണ്ടും ഫോബ്‌സ് പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള വ്യവസായപ്രമുഖരുടെ സാന്നിധ്യം. അഞ്ച് പേരാണ് സമ്പന്നമലയാളികള്‍, ഇവരില്‍ ഏറ്റവും മുന്നില്‍ വന്നിട്ടുള്ളത് എംഎ യൂസഫലിയാണ് (M. A. Yusuff Ali)540 കോടി ഡോളര്‍ (44,604രൂപ) ആണ് എംഎ യൂസഫലിയുടെ നിലവിലെ ആസ്തി. 35ാം സ്ഥാനമാണ് ഫോബ്‌സ് ലിസ്റ്റില്‍ യൂസഫലി നേടിയത്.
കഴിഞ്ഞ വര്‍ഷം 10 മലയാളികള്‍ ലിസ്റ്റിലെത്തിയിരുന്നെങ്കിലും ഇത്തവണ 5 പേര്‍ മാത്രമാണ് ഫോബ്‌സ് (India's 100 Richest People List - Forbes) സമ്പന്നപ്പട്ടികയിലെത്തിയത്. ജോയ് ആലുക്കാസ് (Joy Alukkas)ചെയര്‍മാന്‍ ജോയ് ആലുക്കാസ്, ഇന്‍ഫോസിസ് സഹ-സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍(Kris Gopalakrishnan), ബൈജു രവീന്ദ്രന്‍ (ByjuRaveendran,Byjus) എന്നിവരാണ് മറ്റ് മലയാളികള്‍.
ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, ഭാര്യ ദിവ്യ ഗോകുല്‍നാഥ് എന്നിവരുടെ ആസ്തി 2,8800 കോടി രൂപയാണ്, പട്ടികയില്‍ 54ാം സ്ഥാനമാണ്. ജോയ് ആലുക്കാസിന്റെ ആസ്തി 24,800 കോടി രൂപയാണ് സ്ഥാനം 69. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്റെ ആസ്തി 24,400 കോടി രൂപയാണ്. 71ാം സ്ഥാനത്താണ് അദ്ദേഹം.
ഫോബ്‌സിന്റെ പുതിയ പട്ടിക പ്രകാരം ഗൗതം അദാനിയാണ് (Adani)ഇന്ത്യയില്‍ ഏറ്റവും സമ്പന്നന്‍. ആസ്തി 15,000 കോടി ഡോളര്‍ (12 ലക്ഷം കോടി രൂപ). രണ്ടാം സ്ഥാനത്ത് മുകേഷ് അംബാനി. ആസ്തി 7.04 ലക്ഷം കോടി രൂപ. രാജ്യാന്തര പട്ടികയില്‍ ഗൗതം അദാനി നാലാം സ്ഥാനത്തും മുകേഷ് അംബാനി ഒന്‍പതാം സ്ഥാനത്തുമാണ്. ഇലോണ്‍ മസ്‌ക് ആണ് പട്ടികയില്‍ ഒന്നാമത്.