കോഴിക്കോട്-ഷൊര്‍ണൂര്‍ പാത പുനഃസ്ഥാപിച്ചു; മലബാറില്‍ റെയില്‍ ഗതാഗതം പൂര്‍വ്വ സ്ഥിതിയിലേക്ക്

Update: 2019-08-13 11:45 GMT

കോഴിക്കോട്-ഷോര്‍ണൂര്‍ പാതയിലെ ഗതാഗതവും പുനഃസ്ഥാപിച്ചതോടെ കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച് റെയില്‍ ഗതാഗതം പൂര്‍വ്വ സ്ഥിതിയിലേക്ക്. കോഴിക്കോട്-നാഗര്‍കോവില്‍ സ്‌പെഷ്യല്‍ പാസഞ്ചറാണ് കഴിഞ്ഞ ദിവസം ഷോര്‍ണൂര്‍ റൂട്ടില്‍ ആദ്യ സര്‍വ്വീസ് നടത്തിയത്. മംഗളൂരുവില്‍ നിന്നുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും മംഗളൂരു വഴി കണ്ണൂരിലേക്കുള്ള ട്രെയിന്‍ ഓഗസ്റ്റ് 23 ന് ശേഷം മാത്രമേ പുനഃസ്ഥാപിക്കുകയുള്ളൂ.

പാലക്കാട് വഴി കടന്നു പോകേണ്ടിയിരുന്ന 18 ട്രെയിനുകള്‍ പൂര്‍ണ്ണമായും 11 ട്രെയിനുകള്‍ ഭാഗീകമായും റദ്ദാക്കിയിരുന്നു. ബുധനാഴ്ചയോടെ ഇതുവഴിയുള്ള സര്‍വീസുകള്‍ പൂര്‍വ്വ സ്ഥിതിയിലാകും.

കഴിഞ്ഞ ദിവസം 8.10ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിന്‍ ചൊവ്വാഴ്ച രാവിലെ എറണാകുളം ജംഗ്ഷനിലെത്തി. തിരിച്ച് ചെന്നൈയിലേക്കുള്ള ട്രേയിന്‍ വ്യാഴാഴ്ച രാത്രി 7.30ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് യാത്ര തിരിക്കും.

Similar News