ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ഡിസം.05

Update: 2018-12-05 04:26 GMT

1. ആർബിഐ ഒഎംഒ: സമ്പദ് വ്യവസ്ഥയിലേക്ക് 10,000 കോടി രൂപ

ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ വഴി ആർബിഐ 10,000 കോടി രൂപ സമ്പദ് വ്യവസ്ഥയിലേക്ക് എത്തിക്കും. ഡിസംബർ ആറിനാണ് ഒഎംഒ വഴി ആർബിഐ ഗവണ്മെന്റ് സെക്യൂരിറ്റികൾ വാങ്ങുക. ലിക്വിഡിറ്റി വർധിപ്പിക്കുകയാണ് ലക്ഷ്യം.

2. രൂപയുടെ മൂല്യം താഴ്ന്നു

ആർബിഐ വായ്പാ അവലോകന യോഗത്തിലെ തീരുമാനങ്ങൾ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ കുറഞ്ഞു 70.67 എന്ന നിലവാരത്തിൽ എത്തി. പലിശ നിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്നാണ് വിപണിയിലെ പ്രതീക്ഷ.

3. 'ജിസാറ്റ് - 11' വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ് -11 ബുധനാഴ്ച ഫ്രഞ്ച് ഗയാന സ്‌പേസ് സെന്ററില്‍നിന്ന് വിജയകരമായി വിക്ഷേപിച്ചു. വലിയ പക്ഷി എന്ന ഓമനപ്പേരുള്ള ഉപഗ്രഹത്തിന്റെ ഭാരം 5,845 കിലോഗ്രാമാണ്. 'എരിയന്‍ 5' റോക്കറ്റാണ് ജി സാറ്റുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. രാജ്യത്ത് 16 ജി.ബി.പി.എസ്. വേഗത്തിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യം.

4. ഡൽഹി-കണ്ണൂർ വിമാനം ഫെബ്രുവരിമുതൽ

ഡൽഹി-കണ്ണൂർ വിമാന സർവീസ് ഫെബ്രുവരിയിൽ തുടങ്ങും. ന്യൂഡൽഹിയിലെ ഹിൻഡൻ വ്യോമതാവളത്തിൽനിന്നാണ് ‘ഉഡാൻ’ പദ്ധതിപ്രകാരം സർവീസ് തുടങ്ങുക. ഡിസംബർ 9 നാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം.

5. ഒപെക്കിന്റെ യോഗം നാളെ

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ യോഗം നാളെ വിയന്നയിൽ ആരംഭിക്കും. എണ്ണ വിലയിലുള്ള തുടർച്ചയായ ഇടിവിന്റെ പശ്ചാത്തലത്തിൽ ഉൽപ്പാദന നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ സംബന്ധിച്ച ചർച്ചകൾക്കാണ് യോഗം കൂടുന്നത്. ഇതിനിടെ യുഎസ് എണ്ണ ഉത്പാദനം വീണ്ടും വർധിപ്പിച്ചതോടെ എണ്ണ വില വീണ്ടും കുറഞ്ഞു.

Similar News