ഇനി ഈടില്ലാതെ ഇരട്ടി ലോണ്‍; മുദ്ര വായ്പ എടുക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത

പരിധി ഉയര്‍ത്തിയതോടെ സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്

Update:2024-10-26 14:47 IST

Image : Canva and Mudra.org.in

ഈടില്ലാതെ വായ്പയെടുത്ത് സംരംഭം തുടങ്ങുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. പ്രധാനമന്ത്രി മുദ്ര യോജനയില്‍ വായ്പ തുകയായി ഇനി 20 ലക്ഷം രൂപ ലഭിക്കും. കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രഖ്യാപനം പ്രാബല്യത്തിലായി. മുദ വായ്പയുടെ പരിധി 20 ലക്ഷമാക്കി ഉയര്‍ത്തി ധനമന്ത്രാലയം വിജ്ഞാപനമിറക്കി.

അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം രൂപയുടെ വായ്പകള്‍ (തരുണ്‍) തിരിച്ചടച്ചവര്‍ക്കാണ് 20 ലക്ഷം രൂപയുടെ വായ്പയ്ക്ക് അര്‍ഹതയുണ്ടായിരിക്കുക. പുതുതായി 'തരുണ്‍ പ്ലസ്' എന്ന കാറ്റഗറി ഉള്‍പ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായി 2015-ല്‍ ആരംഭിച്ചതാണ് പ്രധാനമന്ത്രി മുദ്ര യോജന അഥവാ പി.എം.എം.വൈ. ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്ന് തരം മുദ്രാ ലോണുകളാണ് ഉള്ളത്. 20 ലക്ഷം രൂപ വരെ മുദ്രയുടെ പരിധി ഉയര്‍ത്തിയതോടെ സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ (എസ്സിബികള്‍), റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ (ആര്‍ആര്‍ബികള്‍), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ (എന്‍ബിഎഫ്സികള്‍), മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ഇതുവരെ 10 ലക്ഷം രൂപയുടെ വരെ വായ്പ വീതമാണ് നല്‍കിയിരുന്നത്.

അഞ്ച് വിഭാഗങ്ങളിലാണ് മുദ്ര പദ്ധതിക്കു കീഴില്‍ വായ്പ. 1) ശിശു: 50,000 രൂപ വരെ 2) കിഷോര്‍: 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ 3) തരുണ്‍: 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ 4) തരുണ്‍ പ്ലസ്: 20 ലക്ഷം വരെ. മുദ്ര ലോണ്‍ ലഭിക്കാനുള്ള യോഗ്യതകള്‍ താഴെ പറയുന്നു.

വായ്പ എടുക്കാന്‍ അര്‍ഹതയുള്ള, ഒരു ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കാന്‍ പ്ലാന്‍ ഉള്ള ഏതൊരു വ്യക്തിക്കും സ്‌കീമിന് കീഴില്‍ ലോണ്‍ ലഭിക്കും.

◊ മുന്‍പ് എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തരുത്

◊ സംരംഭകന്റെ പ്രായപരിധി 24 മുതല്‍ 70 വയസ് വരെ
Tags:    

Similar News