2050 ഓടെ മുംബൈ ഏറെക്കുറെ മുങ്ങാന്‍ സാധ്യയെന്ന് പഠനം

Update: 2019-10-30 12:34 GMT

സമുദ്രനിരപ്പ് ഉയരുന്നതു മൂലം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ 2050 ഓടെ ഏറെക്കുറെ മുങ്ങിപ്പോകുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. കൊല്‍ക്കത്തയുടെ സ്ഥിതിയും ഏകദേശം മുബൈയുടേതു തന്നെ. മുന്‍പ് കണക്കാക്കിയിരുന്നതിനേക്കാള്‍ മൂന്നിരട്ടി ആളുകളെ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നതു ബാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.

ന്യൂജഴ്സി ആസ്ഥാനമായ ക്ലൈമറ്റ് സെന്‍ട്രല്‍ എന്ന ശാസ്ത്ര സംഘടനയ്ക്കു വേണ്ടി സ്‌കോട്ട് എ കുല്‍പ്പ്, ബെഞ്ചമിന്‍ എച്ച് സ്‌ട്രോസ് എന്നിവരുടെ നേതൃത്വത്തിലാണ്  പഠനം നടത്തിയത്. ഉപഗ്രഹങ്ങളുപയോഗിച്ച് സമുദ്രനിരപ്പലെ വ്യതിയാന സാധ്യത കണക്കാക്കാനുള്ള കൂടുതല്‍ കൃത്യമായ പുതിയ രീതി അവര്‍ വികസിപ്പിച്ചെടുത്തിരുന്നു.

പുതിയ പഠനമനുസരിച്ച് ഏകദേശം 150 ദശലക്ഷം ആളുകള്‍ ഇപ്പോള്‍ താമസിക്കുന്ന ഭൂപ്രദേശം ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ വേലിയേറ്റപരിധിയിലാകും. മുംബൈ അങ്ങനെയൊരു അപകടമുനമ്പിലാണ്. പൗരന്മാരെ മാറ്റി താമസിപ്പിക്കാന്‍ രാജ്യങ്ങള്‍ തയാറെടുപ്പു തുടങ്ങണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നതായി
കുടിയേറ്റവും വികസനവും സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന രാജ്യാന്തര അന്തര്‍ സര്‍ക്കാര്‍ സംഘടനയായ ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പ്രതിനിധി ദിനാ ലോനെസ്‌കോ പറഞ്ഞു.

Similar News