ദുരന്ത നിവാരണ സേനയും വായു സേനയുടെ ഹെലികോപ്റ്ററുകളും സജ്ജം; ഭീതി ജനിപ്പിക്കരുതെന്ന് മുരളി തുമ്മാരുകുടി

Update: 2019-08-09 05:49 GMT

സംസ്ഥാനത്താകമാനം നിലവില്‍ പ്രളയ സാഹചര്യമില്ലെന്ന് ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. ആളുകളെ അനാവശ്യമായി ഭീതിയിലാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവരെയുള്ള വിവരങ്ങള്‍ പ്രകാരം ഇതൊരു പ്രളയമാണോ, കഴിഞ്ഞ വര്‍ഷത്തെ പോലെ പ്രളയം ഉണ്ടാകുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ആളുകള്‍ക്കിടയില്‍ ആശങ്കയായി പടരുകയാണ്. പതിവ് പോലെ ഔദ്യോഗികമായ സന്ദേശങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നുമാണ് വരേണ്ടത്. സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിറ്റി ഇരുപത്തിനാല് മണിക്കൂറും സ്ഥിതിഗതികള്‍ വീക്ഷിക്കുന്നു. കേന്ദ്ര ദുരന്ത നിവാരണ സേനയും വായു സേനയുടെ ഹെലികോപ്റ്ററുകളും ഉള്‍പ്പടെ എല്ലാം സജ്ജമാണെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. അവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണ് ഈ അവസരത്തില്‍ വേണ്ടത്. ഫേസ്ബുക്ക് കുറിപ്പിലാണ് മുരളി തുമ്മാരുകുടി ഇക്കാര്യം വ്യക്തമാക്കിയത്. വരും ദിവസങ്ങളില്‍ വേലിയേറ്റമാണെന്നും അതുകൊണ്ട് തന്നെ പുഴയിലെ വെള്ളം കടലിലേക്ക് ഒഴുകിപ്പോകുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് കാണാം:

https://www.facebook.com/thummarukudy/posts/10218351252468007

Similar News