ധനം എന്‍.ബി.എഫ്.സി ഓഫ് ദി ഇയര്‍ 2024 അവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സിന്

ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ മുത്തൂറ്റ് ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ആര്‍ ബിജിമോന്‍ അവാര്‍ഡ് ഏറ്റുവാങ്ങി

Update:2024-11-19 22:41 IST

ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ മുത്തൂറ്റ് ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ആര്‍ ബിജിമോന്‍ റിസര്‍വ് ബാങ്ക് മുന്‍ എക്സിക്യൂട്ടിവ് ഡയറക്റ്ററും ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറുമായ എസ് ഗണേഷ് കുമാറില്‍ നിന്നും ഏറ്റുവാങ്ങുന്നു

ധനം എന്‍.ബി.എഫ്.സി ഓഫ് ദി ഇയര്‍ 2024 അവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സ് സ്വന്തമാക്കി. കൊച്ചിയില്‍ നടന്ന ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ മുത്തൂറ്റ് ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ആര്‍ ബിജിമോന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ കമ്പനിയാണ് മുത്തൂറ്റ് ഫിനാന്‍സ്. സംസ്ഥാനത്തെ ഏറ്റവും ലാഭം നേടുന്ന കോര്‍പ്പറേറ്റ് പ്രസ്ഥാനവുമാണ്. സാമ്പത്തിക വളര്‍ച്ച, ആസ്തിയുടെ ഗുണമേന്മ, മൂലധന പര്യാപ്തത, ലാഭക്ഷമത എന്നിവയടക്കം 12 മാനദണ്ഡങ്ങളാണ് അവാര്‍ഡിനായി ജൂറി പരിഗണിച്ചത്. റിസര്‍വ് ബാങ്ക് മുന്‍ എക്സിക്യൂട്ടിവ് ഡയറക്റ്ററും ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറുമായ എസ് ഗണേഷ് കുമാറാണ് അവാര്‍ഡ് സമ്മാനിച്ചത്.
രാജ്യത്തിന്റെ മുക്കിലും മൂലയിലുമായി 4,800ലേറെ ശാഖകളാണ് മുത്തൂറ്റ് ഫിനാന്‍സിനുള്ളത്. 28,000ലേറെ ജീവനക്കാരും. പ്രതിദിനം രണ്ട് ലക്ഷത്തിലേറെ ഇടപാടുകാര്‍ക്കാണ് മുത്തൂറ്റ് ഫിനാന്‍സ് സേവനം നല്‍കുന്നത്. പണയ ഉരുപ്പടിയായി മുത്തൂറ്റ് ഫിനാന്‍സ് സൂക്ഷിച്ചിരിക്കുന്നത് 200 ടണ്ണോളം സ്വര്‍ണവും. 2024 സാമ്പത്തിക വര്‍ഷത്തില്‍ 4,050 കോടി രൂപയാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ ലാഭം. സ്വര്‍ണപ്പണയ എന്‍.ബി.എഫ്.സികളുടെ മേഖലയിലെ ശരാശരി ലാഭ മാര്‍ജിനേക്കാള്‍ ഉയര്‍ന്നതാണ് മുത്തൂറ്റ് ഫിനാന്‍സിന്റേത്. വരുമാനം 20 ശതമാനം വര്‍ധിച്ചപ്പോള്‍ ലാഭത്തില്‍ 32 ശതമാനം വര്‍ധനയാണുണ്ടായത്.
Tags:    

Similar News