ടോള്‍ പിരിവിന് 'ഫാസ്ടാഗ് ': നടപടികള്‍ അതിവേഗം

Update: 2019-10-16 06:24 GMT

ഡിസംബര്‍ 1 മുതല്‍ ദേശീയപാതകളിലെ ടോള്‍ പിരിവ് പൂര്‍ണമായി ഫാസ്ടാഗ് മുഖേനയാക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതം.എല്ലാ ടോള്‍ പ്ലാസകളിലും ഫാസ്ടാഗ് സെന്‍സറുകള്‍ സ്ഥാപിക്കണമെന്ന് ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ പാതകളിലെയും ടോള്‍ പ്ലാസ വിന്‍ഡോകള്‍ ഡിസംബര്‍ 1 മുതല്‍ മുതല്‍ ഓരോ വാഹനത്തിലെയും ആര്‍.എഫ്.ഐഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ) ചിപ്  അഥവാ ഫാസ്റ്റാഗ് പ്രകാരം ടോള്‍ സ്വീകരിക്കാന്‍ തുടങ്ങും. നിലവില്‍ ഒരു വിന്‍ഡോയില്‍ മാത്രമാണ് ഫാസ്ടാഗ് രീതിയുള്ളത്.അതേസമയം, ക്യാഷ് മോഡില്‍ ടോള്‍ സ്വീകരിക്കാന്‍ ഡിസംബര്‍ 1 മുതല്‍ ഒരു  ഒരു വിന്‍ഡോയേ ഉണ്ടാകൂ. 22 ബാങ്കുകളില്‍ നിന്ന് ഫാസ്ടാഗ് സ്റ്റിക്കറുകള്‍ ലഭ്യമാകും. വ്യാപാര സൈറ്റായ ആമസോണിലും ലഭ്യമാണ്.

റീചാര്‍ജിങ്ങിനായി മൈ ഫാസ്ടാഗ് എന്ന മൊബൈല്‍ ആപ് തയാറാക്കിയിട്ടുണ്ട്. ഇത് ഉടമയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാം. ഇതിനു പുറമേ ദേശീയ പാത അതോറിറ്റി പ്രീപെയ്ഡ് വാലറ്റും തയാറാക്കുന്നുണ്ട്. ഇതു ബാങ്കുമായി ബന്ധിപ്പിക്കേണ്ടതില്ല.

നിലവില്‍ 490 ഹൈവേ ടോള്‍ പ്ലാസകളിലും നാല്‍പതിലേറെ സംസ്ഥാന പാതകളിലുമാണ് ഫാസ്ടാഗ് സ്വീകരിക്കുന്നുണ്ട്. 2017 ഡിസംബറിനു ശേഷം വില്‍പന നടത്തിയ എല്ലാ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. ചില മെട്രോ നഗരങ്ങളില്‍ പണമായി ടോള്‍ നല്‍കുന്നവരില്‍ നിന്ന് ഇരട്ടി തുക ഈടാക്കുന്നതും ആലോചിക്കുന്നുണ്ട്.

രാജ്യത്ത് നിലവില്‍ 24,996 കിലോമീറ്റര്‍ റോഡിലാണ് ടോള്‍ ഉള്ളത്. ഈ സാമ്പത്തിക വര്‍ഷം 2000 കിലോമീറ്റര്‍ കൂടി ടോള്‍പാത വരും. അടുത്ത 5 വര്‍ഷം കൊണ്ട് ടോള്‍ റോഡുകള്‍ 75,000 കിലോമീറ്ററാക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം.ഇതോടെ ഒരു ലക്ഷം കോടി രൂപ ടോളിലൂടെ വരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷ.

Similar News