ഓഹരി വിപണിക്ക് ബുധനാഴ്ച അവധി, ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും വ്യാപാരമില്ല
ഓഗസ്റ്റ്, ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളിലും ഓഹരി വിപണിക്ക് ഓരോ ദിവസം വീതം പൊതു അവധിയുണ്ട്
ഇന്ത്യന്‍ ഓഹരി വിപണികളായ എന്‍.എസ്.ഇക്കും ബി.എസ്.ഇക്കും ബുധനാഴ്ച (ജൂലൈ 17) അവധിയായിരിക്കും. മുഹറം പ്രമാണിച്ചാണ് അവധി. കമ്മോഡിറ്റി, ഫോറെക്സ് വിപണികള്‍ക്കും അവധി ബാധകമാണ്. കമ്മോഡിറ്റി ഡെറിവേറ്റീവ് വിഭാഗവും ഇ.ജി.ആര്‍ വിഭാഗവും വൈകുന്നേരം അഞ്ചിനു ശേഷം പ്രവര്‍ത്തിക്കും. പ്രമുഖ കമ്പനികളുടെ ത്രൈമാസ ഫലങ്ങള്‍ പുറത്തുവരുന്ന ഈ ആഴ്ച ഫലത്തില്‍ നാലു ദിവസം മാത്രമാകും വിപണി തുറക്കുക.
വരും മാസങ്ങളിലെ അവധി
ഓഗസ്റ്റ്, ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളിലും ഓഹരി വിപണിക്ക് ഓരോ ദിവസം വീതം പൊതു അവധിയുണ്ട്. നവംബറില്‍ രണ്ട് പൊതു അവധികളാണുള്ളതെന്നും ബി.എസ്.ഇയിലെ ഹോളിഡേ കലണ്ടര്‍ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം, ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി, നവംബര്‍ ഒന്നിന് ദീപാവലി, നവംബര്‍ 15ന് ഗുരു നാനാക് ജയന്തി, ഡിസംബര്‍ 25ന് ക്രിസ്മസ് എന്നിങ്ങനെയും അവധികളുണ്ടായിരിക്കും. നവംബര്‍ ഒന്നിന് ദീപാവലി ദിനത്തിലാണ് പ്രത്യേക വ്യാപാരമായ 'മുഹൂര്‍ത്ത വ്യാപാരവും' (Muhurat Trading) നടക്കുക.