സംസ്ഥാനത്ത് തുടര്‍ച്ചയായ ഇരുപത്തിയൊന്നാം ദിവസവും ഇന്ധനവില കൂടി

Update: 2020-06-27 06:30 GMT

സംസ്ഥാനത്ത് തുടര്‍ച്ചയായ ഇരുപത്തൊന്നാം ദിവസവും ഇന്ധനവില കൂടി. പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 20 പൈസയുമാണ് കൂട്ടിയത്. 21 ദിവസം കൊണ്ട് ഡീസലിന് 10. 45 രൂപയും പെട്രോളിന് 9.17രൂപയുമാണ് കൂടിയത്.

ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില തുടര്‍ച്ചയായി ഉയരാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താഴെയാണ് വില. ഇന്ധനവില വര്‍ധന ഇനിയും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവില ദിനംപ്രതി ഇടിയുമ്പോഴാണ് രാജ്യത്ത് എണ്ണവിതരണ കമ്പനികള്‍ ഇന്ധനവില ഉയര്‍ത്തുന്നത്. അസംസ്‌കൃത എണ്ണവില ഇടിയുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി മൂന്ന് രൂപ വര്‍ധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

തുടര്‍ച്ചയായ 21-ാം ദിവസമാണ് രാജ്യത്ത് ഇന്ധന വില ഉയരുന്നത്. 82 ദിവസം ഇന്ധന വില മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം ജൂണ്‍ ഏഴ് മുതലാണ് വില ഉയരാന്‍ തുടങ്ങിയത്. ഇതിനിടയില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു. ജൂണ്‍ 6-ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീപ്പയ്ക്ക് 42 ഡോളറായിരുന്നു. എന്നാല്‍ ജൂണ്‍ 12-ന് ഇത് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല.

മെയ് മാസത്തില്‍ എണ്ണ വില ഇരുപതിലേക്ക് താഴ്ന്നപ്പോഴും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കാര്യമായ കുറവുണ്ടായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. ലോക്ക് ഡൗണ്‍ കാരണം ഉണ്ടായ വന്‍ നഷ്ടം നികത്താനായി വരും ദിനങ്ങളിലും രാജ്യത്ത് എണ്ണവില ഉയര്‍ത്താനാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News