ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട 5 പ്രധാനവാര്‍ത്തകള്‍; നവംബര്‍ 7

Update: 2019-11-07 04:43 GMT

1. ഭവന പദ്ധതികള്‍ക്ക് 25000 കോടി സഹായ വായ്പ: കേന്ദ്ര നടപടിയെ സ്വാഗതം ചെയത് റിയല്‍ എസ്റ്റേറ്റ് മേഖല

മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികള്‍ക്ക് ആദ്യ ഘട്ട സഹായ വായ്പയായി 25000 കോടി രൂപ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉത്തേജനം പകരുമെന്ന് നിര്‍മാണ കമ്പനി മേധാവികള്‍. കിട്ടാക്കട നടപടികള്‍ നേരിടുന്ന കമ്പനികള്‍ക്കും നിയമ ട്രൈബ്യൂണലുകള്‍ക്കു മുമ്പാകെ കേസ് ഉള്ള കമ്പനികള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കുമെന്നത് പ്രത്യേകം സ്വാഗതാര്‍ഹമാണെന്ന് അവര്‍ പറഞ്ഞു. 1600 പദ്ധതികളിലായി 4.58 ലക്ഷം യൂണിറ്റുകളുടെ നിര്‍മാണമാണ് മുടങ്ങിക്കിടക്കുന്നത്.

2. ബി എസ് എന്‍ എലില്‍ വി ആര്‍എസ് പദ്ധതി തുടങ്ങി

ബി എസ് എന്‍ എലില്‍ വി ആര്‍ എസ് പദ്ധതിയില്‍ ഉള്‍പ്പെടാന്‍ ഡിസംബര്‍ 3 വരെ അപേക്ഷ നല്‍കാം. ജനുവരി 31ന് വി ആര്‍ എസ് പ്രബല്യത്തില്‍ വരും. ആകെയുള്ള 157427 ജീവനക്കാരില്‍ 50 നു മുകളില്‍ പ്രായമുള്ള 109 208 പേരില്‍ ഭൂരിപക്ഷം പേരും അപേക്ഷ നല്‍കുമെന്ന് കമ്പനി കരുതുന്നു.

3. വിവാദത്തിലായതോടെ വാട്ട്സാപ്പിന് ഇന്ത്യയില്‍ ക്ഷീണം

വിവര ചോര്‍ച്ച വിവാദത്തില്‍ പെട്ടതോടെ വാട്ട്സാപ്പിനോടുള്ള ജനങ്ങളുടെ മമത ഇന്ത്യയില്‍ കറഞ്ഞതായി നിരീക്ഷണം .അപ്പ് ഡൗണ്‍ലോഡിംഗ് 80 % താഴ്ന്നു. സിഗ്നല്‍, ടെലിഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി.

4. മരടില്‍ പൊളിക്കുന്ന 231 ഫ്ളാറ്റുകള്‍ക്ക് ഇതുവരെ നഷ്ടപരിഹാരം 57.75 കോടി

മരടില്‍ പൊളിക്കുന്ന ഫ്ളാറ്റുകളൂടെ ഉടമകളില്‍ 231 പേര്‍ക്ക് ഇടക്കാല നഷ്ടപരിഹാരമായി നല്‍കാന്‍ ജസ്റ്റീസ് കെ.ബാലകൃഷ്ണന്‍ നായര്‍ സമിതി ഇതുവരെ നിര്‍ദ്ദേശിച്ച ആകെ തുക 57.75 കോടി രൂപ. ഒരാള്‍ക്ക് 25 ലക്ഷം വീതമാണു നല്‍കുക. നിര്‍മാതാക്കളില്‍ നിന്ന് ഈ തുക ഈടാക്കും.

5. ടെലികോം കമ്പനികള്‍ക്ക് എ.ജി.ആര്‍ ഇളവ് ചെയ്യില്ലെന്നു സൂചന

ടെലികോം കമ്പനികള്‍ക്കുമേല്‍ സുപ്രീം കോടതി വിധിയിലൂടെ അധിക ബാധ്യതയായി വന്നുചേര്‍ന്ന അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ  കേന്ദ്ര സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കാന്‍ ഇടയില്ലെന്നു സൂചന.13 ബില്യണ്‍ ഡോളര്‍ വരുന്ന തുക ദുര്‍വഹ ബാധ്യതയാണെന്നു കാണിച്ച് കമ്പനികള്‍ നിവേദനം നല്‍കിയിരുന്നു.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Similar News