ഓര്‍ത്തുവെച്ചോളൂ, നമ്മുടെ രാജ്യത്തിന്റെ എമര്‍ജന്‍സി ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ 112
വികസിത രാജ്യങ്ങളിലേതുപോലെ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള രാജ്യത്തിന്റെ എമര്‍ജന്‍സി ഹൈല്‍പ്പ്‌ലൈന്‍ നമ്പറായ 112 അവതരിപ്പിച്ചു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗാണ് നമ്പര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും പവര്‍ ബട്ടണ്‍ പ്രസ് ചെയ്യുമ്പോള്‍ തന്നെ ഈ നമ്പറിലേക്ക് കോള്‍ പോകുന്ന ഓപ്ഷനുണ്ട്.
പോലീസ് 100, ഫയര്‍ 101, ഹെല്‍ത്ത് 108, വനിത 1090 എന്നിവയാണ് മറ്റു ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍. എമര്‍ജന്‍സി ഹെല്‍പ്പ്‌ലൈന്‍ നമ്പറിനോടൊപ്പം വനിതകളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ട്രാക്കിംഗ് സിസ്റ്റം ഫോര്‍ സെകഷ്വല്‍ ഓഫന്‍സസ് (ITSSO) സംവിധാനവും നിലവില്‍ വന്നു.
16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് തുടക്കത്തില്‍ ഈ സേവനം നിലവില്‍ വരുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, തമിഴ്‌നാട്, കേരളം, ആന്ധപ്രദേശ്, തെലങ്കാന, ഗുജറാത്ത്, പുതുച്ചേരി, ലക്ഷ്വദീപ്, ആന്‍ഡമാന്‍, ജമ്മു & കാശ്മീര്‍ തുടങ്ങിയിടങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സത്രീ സുരക്ഷയ്ക്കുള്ള സംവിധാനം അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കട്ട, ലക്‌നൗ, മുംബൈ എന്നീ എട്ട് നഗരങ്ങളിലാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.
എങ്ങനെ പ്രയോജനപ്പെടുത്താം? അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ 112 ഡയല്‍ ചെയ്യുകയോ നിങ്ങളുടെ മൊബീലില്‍ പവര്‍ ബട്ടണ്‍ അമര്‍ത്തുകയോ ചെയ്യുക. $ കോളിന് അനുവദിച്ചിരിക്കുന്ന സമയം 10-12 മിനിറ്റാണ്. ഇത് എട്ട് മിനിറ്റായി ചുരുക്കും. $ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും 112 ഇന്ത്യ മൊബീല്‍ ആപ്പ് ലഭ്യമാണ്.
ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.