പരിസ്ഥിതി സൗഹൃദ വ്യവസായം; മാതൃകയായി തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സമ്മിറ്റ്
നോര്‍ത്താംപ്‌സ് ഇ.എന്‍.വി സൊലൂഷന്‍സിനും സി.ജി.എച്ച് എര്‍ത്ത് ഗ്രൂപ്പിനും അവാര്‍ഡ്
പരിസ്ഥിതി, സാമൂഹ്യ സൗഹൃദ വ്യവസായ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് ഗുണപരമായ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ഇ.എസ്.ജി (Environmental, Social & Governance) ഉച്ചകോടി. വ്യവസായ പ്രമുഖര്‍, ഇ.എസ്.ജി വിദഗ്ധർ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. സുസ്ഥിരവും പരിസ്ഥിതി, സാമൂഹ്യ സൗഹൃദവുമായ ഒരു ബിസിനസ് മാതൃക കേരളത്തില്‍ അവതരിപ്പിക്കാന്‍ സമ്മിറ്റിന് കഴിഞ്ഞതായി തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.ആര്‍ അനന്തരാമന്‍ അറിയിച്ചു. തൃശൂര്‍ ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങ് തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. പി.ഡബ്ല്യു.സി പാര്‍ട്ണര്‍ പ്രദ്യുമ്‌ന സാഹു, എ.ഐ.എം.എ യംഗ് ലീഡേഴ്‌സ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ കാര്‍ത്തിക് ശര്‍മ്മ, തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സി. പത്മകുമാര്‍, ഹോണററി സെക്രട്ടറി അജിത്ത് കൈമള്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സിജോ പോന്നൂര്‍ എന്നിവര്‍ സംസാരിച്ചു.
അവാര്‍ഡുകള്‍ സമ്മാനിച്ചു
തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ അക്വാസ്റ്റാര്‍ ഹരിത അവാര്‍ഡുകള്‍ ചടങ്ങില്‍ സമ്മാനിച്ചു. അക്വാസ്റ്റാര്‍ ഗ്രീന്‍ എന്റര്‍പ്രണര്‍ അവാര്‍ഡ് നോര്‍ത്താംപ്‌സ് ഇ.എന്‍.വി സൊലൂഷന്‍സ് സി.ഇ.ഒ സക്കറിയ ജോയിയും അക്വാസ്റ്റാര്‍ ഇ.എസ്.ജി എക്‌സലന്‍സ് അവാര്‍ഡ് സി.ജി.എച്ച് എര്‍ത്ത് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടറും സി.ഇ.ഒയുമായ മൈക്കിള്‍ ഡൊമിനിക്കും ഏറ്റുവാങ്ങി.
പ്രഭാഷകരായി പ്രമുഖര്‍
പരിസ്ഥിതി സൗഹൃദ വ്യവസായങ്ങളുടെ പ്രധാന്യത്തെ കുറിച്ച് വിവിധ മേഖലകളിലെ പ്രമുഖര്‍ പ്രഭാഷണം നടത്തി. ലാര്‍സന്‍ ആന്റ് ടൂബ്രോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊജക്ട് മാനേജ്‌മെന്റ് ഡീന്‍ രാജീവ് നെഹ്‌റു, ആന്റണി വേസ്റ്റ് ഹാന്റ്‌ലിംഗ് സെല്‍ വൈസ് പ്രസിഡന്റ് എന്‍.നാരായണ റാവു, ബി.പി.സി.എല്‍ കൊച്ചി റിഫൈനറി ജനറല്‍ മാനേജര്‍ സന്തോഷ് വര്‍ഷ്‌നി, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് സി.എഫ്.ഒ വിഗ്നേഷ് ചന്ദ്രശേഖരന്‍, ഫെഡറല്‍ ബാങ്ക് ഡി.വി.പി ആന്റ് ഇ.എസ്.ജി മേധാവി ടി.എം പത്മനാഭന്‍, വി.എ. ടെക് വാബാഗ് ലിമിറ്റഡ് ഇ.എസ്.ജി മേധാവി ഡോ.ഭൂഷന്‍ പച്ച് പാണ്ഡെ, ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് വൈസ് പ്രസിഡന്റ് റെജി ഡാനിയല്‍ കോശി, ബേയര്‍ എച്ച്.എസ്.ഇ മാനേജ്‌മെന്റ് സിസ്റ്റം മാനേജര്‍ രജനി ചവാന്‍ എന്നിവര്‍ പ്രഭാഷണം നടത്തി.