ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 29

Update: 2019-11-29 04:35 GMT

1.സമയനിഷ്ഠയില്‍ വീണ്ടും ഒന്നാമത് ഗോ എയര്‍ എയര്‍ലൈന്‍സ്

തുടര്‍ച്ചയായ പതിന്നാലാം മാസവും സമയനിഷ്ഠയില്‍ ഗോ എയര്‍ എയര്‍ലൈന്‍സ് തന്നെ ഒന്നാമത്. ഗോ എയറിന്റെ വിമാന സര്‍വീസുകള്‍ ആഭ്യന്തര വിഭാഗത്തില്‍ മികച്ച രീതിയിലാണ് സമയനിഷ്ഠ പാലിക്കുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 79.90 ശതമാനമായിരുന്നു ഒക്ടോബറിലെ സമയ കൃത്യത.

2.വിനോദ സഞ്ചാരികളുടെ വരവില്‍ 40 ശതമാനം വര്‍ദ്ധന

സെപ്റ്റംബറില്‍ കേരളത്തിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം 62942. കഴിഞ്ഞ വര്‍ഷം ഇതേ മാസം എത്തിയത് 44769 പേര്‍ ആയിരുന്നു. വളര്‍ച്ചാനിരക്ക് 40 ശതമാനം. 2017 സെപ്റ്റംബറില്‍ 54700 സഞ്ചാരികളാണു വന്നത്.

3.സെബി ഉത്തരവിനെതിരെ കാര്‍വി ട്രിബ്യൂണലില്‍

പുതിയ ഇടപാടുകാരെ എടുക്കുന്നതില്‍ നിന്ന് വിലക്കിയ സെബി ഉത്തരവിനെതിരെ കാര്‍വി സ്റ്റോക്ക് ബ്രോക്കിംഗ് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണലിനെ (സാറ്റ്) സമീപിച്ചു.ഹര്‍ജി  ഇന്നു പരിഗണിക്കും.

4.പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്കയച്ചത് 5.62 ലക്ഷം കോടി രൂപ

ലോകത്ത് ഏറ്റവുമധികം പ്രവാസികള്‍ ഉള്ളത് ഇന്ത്യയില്‍ നിന്നാണെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട്. എണ്ണം 1.75 കോടി. കഴിഞ്ഞ വര്‍ഷം ഇവര്‍ 5.62 ലക്ഷം കോടി രൂപയാണ് നാട്ടിലേക്കയച്ചത്.

5.മുത്തൂറ്റ് ഫിനാന്‍സ് കടപ്പത്രം വഴി 790 കോടി രൂപ സമാഹരിക്കുന്നു

മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങള്‍ (എന്‍സിഡി) വഴി 790 കോടി രൂപ സമാഹരിക്കും. ഇന്ന് ആരംഭിക്കുന്ന കടപ്പത്ര വിതരണം ഡിസംബര്‍ 24-ന് അവസാനിക്കും. മുത്തൂറ്റിന്റെ 22-ാത് എന്‍സിഡി ആണിത്. 100 കോടി രൂപയുടെ അടിസ്ഥാന വിതരണത്തോടെയുള്ള ഈ ഇഷ്യുവില്‍ 690 കോടി രൂപയുടെ അധിക സമാഹരണത്തിനും വ്യവസ്ഥയുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News