ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജനുവരി 24

Update: 2020-01-24 04:44 GMT

1. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ തല്‍ക്കാലം അസാധുവാകില്ല

ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ പാന്‍ തല്‍ക്കാലം അസാധുവാകില്ല. ആധാര്‍ കേസില്‍ സുപ്രീം കോടതിയുടെ അന്തിമമായ ഉത്തരവ് വരുന്നതുവരെ ഇക്കാര്യത്തില്‍ നിര്‍ബന്ധം പാടില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. പാനുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് മാര്ച്ച് 31 ആണ് അവസാന തീയതി.

2. 'ശത്രുസ്വത്ത് നിയമ'പ്രകാരം ലക്ഷം കോടി രൂപയുടെ സ്വത്ത് ഇന്ത്യ വിറ്റഴിക്കും

പാകിസ്താന്റെയും ചൈനയുടെയും പൗരത്വം സ്വീകരിച്ച് രാജ്യംവിട്ടു പോയവരുടെ സ്വത്ത് 'ശത്രുസ്വത്ത് നിയമ'പ്രകാരം വിറ്റഴിക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സമിതി രൂപവത്കരിച്ചു.9,400 ഇത്തരം സ്വത്തുക്കളാണ് വിറ്റഴിക്കാനായി ഉള്ളത്. ഇതുവഴി ലക്ഷം കോടി രൂപ സര്‍ക്കാരിനു ലഭിച്ചേക്കും.

3. സെമി ഹൈ സ്പീഡ് റെയില്‍ പാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി ഉടന്‍ ആരംഭിക്കും

സെമി ഹൈ സ്പീഡ് റെയില്‍ പാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ് ഉടന്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. 1226 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്ക് വേണ്ടത്.

4. ടെസ്ലയുടെ മൂല്യം 10,000 കോടി ഡോളര്‍ കടന്നു

ഓഹരിവില 420 ഡോളറില്‍ എത്തിയതോടെ അമേരിക്കന്‍ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ മൂല്യം 10,000 കോടി ഡോളര്‍ കടന്നു. ഏകദേശം ഏഴു ലക്ഷം കോടി രൂപ വരുമിത്. മികച്ച പ്രകടനത്തിന്റെ കരുത്തില്‍ സി.ഇ.ഒ ഇലോണ്‍ മസ്‌കിന് 2,500 കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കാനും വഴിതെളിഞ്ഞു.

5. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസിന് പുരസ്‌കാരം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സ് ഏര്‍പ്പെടുത്തിയിട്ടുള്ള ഗോള്‍ഡന്‍ പീകോക്ക് അവാര്‍ഡ് ഫോര്‍ കോര്‍പ്പറേറ്റ് എത്തിക്സ് രാജ്യത്തെ പ്രമുഖ വാഹന വായ്പാ കമ്പനിയായ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസിനു ലഭിച്ചു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സ്ഥാപനമാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News