ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജനുവരി 7

Update: 2020-01-07 04:25 GMT

1.ഒരു ദിവസം കൊണ്ട് മൂന്ന് ലക്ഷം കോടി നഷ്ടം; ഇന്ത്യന്‍ ഓഹരി വിപണി കടുത്ത സമ്മര്‍ദ്ദത്തില്‍

യുഎസ്- ഇറാന്‍ സംഘര്‍ഷങ്ങള്‍ ആഗോള ഇക്വിറ്റികളെ തകര്‍ത്തതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ അടുത്ത മാസങ്ങളിലെ ഏറ്റവും വലിയ വിറ്റഴിക്കലുണ്ടായി. സെന്‍സെക്‌സ് ഇന്നലെ 788 പോയിന്റ് ഇടിഞ്ഞ് 40,676 ലെത്തി. വിപണി മൂല്യത്തില്‍ നിന്ന് മൂന്ന് ലക്ഷം കോടി രൂപ ഒറ്റ ദിവസം മാത്രം തുടച്ചുനീക്കപ്പെട്ടു.

2.തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി 12 മണി മുതല്‍ ബുധനാഴ്ച രാത്രി 12 വരെ. ബി.എം.എസ്. ഒഴികെ പത്ത് ദേശീയ തൊഴിലാളി യൂണിയനുകളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെയും സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്.

3.ജനുവരി 10 ന് ശേഷം ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ദിവസം 200 രൂപ നിരക്കില്‍ ഫൈന്‍ നല്‍കണം

ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ ജനുവരി 10നകം റിട്ടേണ്‍ ഫയല്‍ ചെയ്ത് പിഴയില്‍ നിന്ന് ഒഴിവാകണമെന്ന് സെന്‍ട്രല്‍ ടാക്സ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു പറഞ്ഞു. 2017 ജൂലൈ മുതല്‍ 2019 നവംബര്‍ വരെ ജിഎസ്ടി റിട്ടേണ്‍ഫയല്‍ ചെയ്യാത്തവര്‍ ഈ അവസരം പാഴാക്കരുത്. അവസാന തിയതിക്ക് ശേഷം ഫയല്‍ ചെയ്താല്‍ ദിവസം 200 രൂപ എന്ന കണക്കില്‍ പിഴ ഈടാക്കും.

4.സര്‍ക്കാര്‍ ബോണ്ടുകളുടെ ക്രയവിക്രയം തുടര്‍ന്ന് ആര്‍.ബി.ഐ

തുടര്‍ച്ചയായി മൂന്നാമത്തെ ആഴ്ചയും റിസര്‍വ് ബാങ്ക് 10,000 കോടി രൂപയുടെ സര്‍ക്കാര്‍ ബോണ്ടുകള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ് (ഒഎംഒ) വഴി വാങ്ങുകയും വില്‍ക്കുകയും ചെയ്തു. നിലവിലെ പണലഭ്യതയെയും വിപണി സാഹചര്യങ്ങളെയും കുറിച്ചുള്ള അവലോകനത്തിനു ശേഷമാണ് 2029 ല്‍ കാലാവധി പൂര്‍ത്തിയാകുന്ന സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങാനും വില്‍ക്കാനും റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.

5.കായലോരം ഫ്‌ളാറ്റ് പൊളിക്കല്‍: 125 കോടിയുടെ ഇന്‍ഷുറന്‍സിനായി ഹര്‍ജി

സുപ്രീം കോടതി വിധി പ്രകാരം പൊളിക്കുന്ന മരട് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റിന്റെ സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റിന് 125 കോടിയുടെ ഇന്‍ഷുറന്‍സ് സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഹീര കണ്‍സ്ട്രക്ഷന്‍സ് കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജ .ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News