ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂലൈ 10

Update: 2019-07-10 04:46 GMT

1. എസ്ബിഐ വായ്പാ പലിശ കുറച്ചു

അടിസ്ഥാന വായ്പാ പലിശ ഇനത്തില്‍(എംസിഎല്‍ആര്‍) എസ്ബിഐ വായ്പാ പലിശ നിരക്ക് 0.05% കുറച്ചു. ഇതോടെ എംസിആര്‍എല്‍ 8.45 ശതമാനത്തില്‍ നിന്ന് 8.40 ആയി. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. ആര്‍ബിഐ അടിസ്ഥാന നിരക്കായ 0.25 ശതമാനം കുറച്ചതിനെ തുടര്‍ന്നാണ് ഈ കുറവ്.

2. വൈദ്യുതി നിരക്ക് വര്‍ധനവ്; ചെറുകിടക്കാര്‍ക്ക് അധികച്ചെലവ്

വൈദ്യുതി നിരക്കുവര്‍ധന മൂലം ഓരോ യൂണിറ്റിനും പ്രതിമാസ ചെലവില്‍ 5000 രൂപയുടെ അധികചെലവ് ആകുമെന്ന് വിലയിരുത്തല്‍. വ്യാപാരമാന്ദ്യം അനുഭവിക്കുന്ന ചെറുകിട വ്യവസായ മേഖലയ്ക്ക് ഇത് കനത്ത തിരിച്ചടിയാകുന്നത് അവശ്യ സാധനങ്ങളുടെ വില ഉയരാനും കാരണമാകും.

3. മൂന്ന് ലക്ഷം വരുമാനമുള്ള കുടുംബങ്ങള്‍ക്കും ചികിത്സാ സഹായം

സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അംഗമല്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡില്‍ മൂന്ന് ലക്ഷം രൂപയില്‍ താഴെ വരുമാനം രേഖപ്പെടുത്തിയിട്ടുള്ളവരുമായ കുടുംബങ്ങളിലെ രോഗികള്‍ക്കും കാരുണ്യ ബനവലന്റ് പണ്ടില്‍ നിന്നും മാര്‍ച്ച് 31 വരെ സഹായമെത്തും. മുന്‍ഗണനാ വിഭാഗവും പരമ്പരാഗത തൊഴിലാളികളും ഉള്‍പ്പെടുന്ന ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 49.90 ലക്ഷം കുടുംബങ്ങളെ അംഗങ്ങളാക്കും.

4. ഐബിഎം 34 ബില്യൺ ഡോളറിന് റെഡ് ഹാറ്റിനെ ഏറ്റെടുത്തു

ഐബിഎം 34 ബില്യൺ ഡോളറിന് റെഡ് ഹാറ്റിനെ ഏറ്റെടുത്തു. ലോകത്തെ രണ്ടാമത്തെ വലിയ ടെക്നോളജി കരാറാണിത്. ക്ലൗഡ് ബിസിനസിൽ എതിരാളികളായ ആമസോൺ, മൈക്രോസോഫ്റ്റ് എന്നിവരെ നേരിടാനാൻ ഒരുങ്ങുകയാണ് ഐബിഎം.

5. പ്രൊമോട്ടർ തർക്കം: ഇൻഡിഗോ ഓഹരികൾ താഴേക്ക് 

രാജ്യത്തെ ഏറ്റവും വലിയ എയർലൈൻ ആയ ഇൻഡിഗോയിൽ പ്രൊമോട്ടർമാർ തമ്മിലുള്ള തർക്കം കൊടുക്കുന്നു. കമ്പനിയിലെ സഹസ്ഥാപകരിലൊരാൾ കഴിഞ്ഞ ദിവസം സെബിയെ സമീപിച്ചതോടെ പാരന്റ് കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ ഓഹരിവില 17 ശതമാനമാണ് ഇടിഞ്ഞത്.        

Similar News