ഇന്ന് നിങ്ങള്‍ അറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; ഓഗസ്റ്റ് 13

Update: 2019-08-13 04:05 GMT

1. ജെറ്റ് എയര്‍വെയ്‌സിനെ ഏറ്റെടുക്കാന്‍ ഇല്ലെന്ന് അനില്‍ അഗര്‍വാളിന്റെ വോള്‍ക്കണ്‍

ജെറ്റ് എയര്‍വെയ്‌സ് വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് അനില്‍ അഗര്‍വാളിന്റെ വോള്‍ക്കണ്‍  ഇന്‍വെസ്റ്റ്‌മെന്റും പിന്മാറി.  ഒരു ദിവസം മുന്‍പാണ് ഓഹരി എടുക്കാനുള്ള താല്പര്യം കമ്പനി പ്രകടിപ്പിച്ചത്.

2. ജിയോ ഫൈബര്‍ സേവനം ആദ്യഘട്ടത്തില്‍ കേരളത്തില്‍ അഞ്ചിടത്ത്

വീടുകളില്‍ അതിവേഗ ഇന്റര്‍നെറ്റും എക്കാലവും സൗജന്യ കോള്‍ നല്‍കുന്ന ലാന്‍ഡ് ഫോണും സ്മാര്‍ട്ട് ടിവി സെറ്റ് ടോപ്പ് ബോക്‌സും എത്തിക്കുന്ന 'ജിയോ ഫൈബര്‍' പദ്ധതി ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ അഞ്ചിടങ്ങളില്‍ ലഭ്യമാകും. കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലാണ് ആദ്യം ജിയോ ഫൈബര്‍ ലഭിക്കുക. കേബിള്‍ വഴിയാണ് കണക്ഷന്‍ വീട്ടിലേക്ക് എത്തുക. കേബിള്‍ ഇടാനുള്ള അനുമതി വൈകുന്നതുകൊണ്ടാണ് പലയിടത്തും സേവനം വൈകാന്‍ കാരണം.

3. മുത്തൂറ്റ് ഫിനാന്‍സിന് 563 കോടി രൂപ അറ്റാദായം

ഏപ്രില്‍  ജൂണ്‍ ത്രൈമാസത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെയും ഉപസ്ഥാപനങ്ങളുടെയും സംയോജിത അറ്റാദായം 9% വര്‍ധിച്ച് 563 കൊടിയിലെത്തി. മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം ലാഭം എട്ട് ശതമാനം വര്‍ധിച്ച് 530 കോടിയിലുമെത്തി. വായ്പാ ആസ്തി 35816 ലേക്കുമെത്തി.

4. ഐ പി ഒ യ്ക്ക് അനുമതി തേടി കാത്തലിക് സിറിയന്‍ ബാങ്ക്

പ്രാഥമിക വിപണിയില്‍ ഓഹരി വില്‍ക്കുന്നതിന്റെ ആദ്യ പടിയായി കരട് പ്രോസ്‌പെക്ടസ് സെബിയില്‍ സമര്‍പ്പിച്ച് സി എസ് ബി. 30കോടി രൂപയ്ക്കുള്ള പുതിയ ഓഹരികള്‍ക്ക് പുറമെ നിലവിലെ ഓഹരി ഉടമകളിലെ 1.98 കോടി ഓഹരികളും വില്പനയ്‌ക്കെത്തിക്കാന്‍ ആണ് ഉദ്ദേശം.

5. ജിഎസ്ടി സമാഹരണം: ഉപഭോക്തൃ സംസ്ഥാനങ്ങള്‍ മുന്നില്‍

രാജ്യത്തെ ചരക്ക് സേവന നികുതി സമാഹരണത്തിന്റെ വളര്‍ച്ചാ നിരക്കില്‍ ഉയര്‍ന്ന ജനസംഖ്യയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളായ ബീഹാര്‍, ഒഡിഷ, മധ്യപ്രദേശ് എന്നിവ മുന്നില്‍. വ്യാവസായിക രംഗത്ത് രാജ്യത്ത് മുന്നിട്ടു നില്‍ക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളെ മറികടക്കുന്ന പ്രകടനമാണ് ഉപഭോക്തൃ സംസ്ഥാനങ്ങള്‍ കാഴ്ചവെയ്ക്കുന്നത്. ഒഡിഷയില്‍ ജിഎസ്ടി സമാഹരണം 2018 ഏപ്രില്‍ - ജൂലൈയില്‍ 7,666 കോടി രൂപയായിരുന്നുവെങ്കില്‍ 2019ല്‍ ഇതേ കാലയളവില്‍ 9,264 കോടി രൂപയാണ്. 20.8 ശതമാനം വര്‍ധന.

Similar News