ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ഡിസം.20

Update: 2018-12-20 04:45 GMT

1. 2019 ൽ ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ 

2019 ഓടെ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് റിപ്പോർട്ട്.  രാജ്യം 7.6 ശതമാനം വളർച്ച കൈവരിക്കും. നിലവിൽ അഞ്ചാമത്തെ സ്ഥാനത്തുള്ള യുകെ ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും റിപ്പോർട്ട് പറയുന്നു. 

2. സത്യ നദെല്ല, സുന്ദർ പിച്ചായ് യുഎസിലെ മികച്ച സിഇഒമാർ

ഇന്ത്യൻ വംശജരായ സത്യ നദെല്ല, സുന്ദർ പിച്ചായ് എന്നിവർ യുഎസിലെ മികച്ച സിഇഒകളുടെ പട്ടികയിൽ. മൈക്രോസോഫ്റ്റ് സിഇഒ ആയ നദെല്ല ഒന്നാം സ്ഥാനത്താണ്. ഗൂഗിൾ സിഇഒ ആയ പിച്ചായ് മൂന്നാം സ്ഥാനത്തും. കമ്പനി റേറ്റിംഗ് പ്ലാറ്റ് ഫോമായ 'കംപെയറബിലി' ആണ് പട്ടിക തയാറാക്കിയത്.       

3. ബയോകോൺ വികസിപ്പിച്ച കാൻസർ മരുന്നിന് അനുമതി 

ഇന്ത്യയിലെ മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ  ബയോകോണും യുഎസിലെ മൈലാനും ചേർന്ന് വികസിപ്പിച്ച കാൻസർ ചികിത്സാ മരുന്നിന് യൂറോപ്യൻ കമ്മീഷൻ വിപണന അനുമതി നൽകി.സ്തനാർബുദം, ആമാശയ അർബുദം എന്നിവയ്ക്കുള്ള മരുന്നായാണ് ഓഗിവ്റി വികസിപ്പിച്ചിരിക്കുന്നത്.

4. രാജസ്ഥാൻ സർക്കാർ കാർഷിക കടം എഴുതിത്തള്ളി 

കോൺഗ്രസ് നയിക്കുന്ന സർക്കാർ സ്ഥാനമേറ്റതോടെ രാജസ്ഥാനിലും  കാർഷിക കടം എഴുതിത്തള്ളി. രണ്ട് ലക്ഷം രൂപയിൽ താഴെയുള്ള കാർഷിക വായ്പകളാണ് എഴുതിത്തള്ളിയത്. കഴിഞ്ഞ ദിവസം മധ്യപ്രദേശ്, ഛത്തീസ്ഗഢ് സർക്കാരുകൾ

5. കാർഷിക കടം എഴുതിത്തള്ളിയിരുന്നു.

എണ്ണവില വീണ്ടും താഴേക്ക് രാജ്യാന്തര എണ്ണ വില വീണ്ടും കുറഞ്ഞു. 14 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണിപ്പോൾ. ഉത്പാദനം കൂടിയതാണ് പ്രധാന കാരണങ്ങളിലൊന്ന്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 56.24 ൽ എത്തിനിൽക്കുകയാണിപ്പോൾ. അതേസമയം, രാജ്യത്ത് ഇന്ധനവില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടർന്നു.           


Similar News