ബുക്കിംഗ് രീതികള്‍ മാറി, ബ്ലാങ്കെറ്റ് നല്‍കില്ല; ട്രെയ്ന്‍ ഗതാഗതം പുനസ്ഥാപിക്കുന്നു, മാറ്റങ്ങള്‍ അറിയാം

Update: 2020-05-11 12:06 GMT

ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നുവെങ്കിലും ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ തോതില്‍ കുറവു വന്നിട്ടില്ല. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. നിര്‍ത്തിവെച്ച അവശ്യ സര്‍വീസുകള്‍ ചൊവ്വാഴ്ച മുതല്‍ പുനഃരാരംഭിക്കുകയാണ്. ഡല്‍ഹിയില്‍ നിന്നും എറണാകുളം, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ 15 നഗരങ്ങളിലേക്ക് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നു.

മറ്റിടങ്ങളിലേക്ക് 15 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും. ഓണ്‍ലൈനിലൂടെ മാത്രമേ ടിക്കറ്റ് ബുക്കിംഗ് അനുവദിക്കൂ, ബ്ലാങ്കെറ്റുകളും പില്ലോകളും അനുവദിക്കില്ല. തുടങ്ങിയ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങങ്ങളും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ഇവയാണ്.

  • മെയ് 13 മുതലാണ് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഈ ട്രെയിനുകള്‍ക്ക് കോഴിക്കോടും എറണാകുളം ജംഗ്ഷനിലും മാത്രമെ സ്റ്റോപ്പ് ഉണ്ടായിരിക്കുകയുള്ളു

  • ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വഴി മാത്രമാകും യാത്രക്കാര്‍ക്ക് ട്രെയിനില്‍ പ്രവേശിക്കാന്‍ സാധിക്കുക. ഐആര്‍സിടിസി വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇടനിലക്കാരെ അനുവദിക്കില്ല.
  • കണ്‍ഫര്‍മേഷന്‍ കിട്ടിയ ടിക്കറ്റ് കൈവശം ഉള്ളവരെ മാത്രമെ സ്റ്റേഷനില്‍ പ്രവേശിപ്പിക്കുവെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.

  • തത്കാല്‍, പ്രീമിയം തത്കാല്‍, കറന്റ് റിസര്‍വേഷന്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.
  • രാജധാനി എക്‌സ്പ്രസിന് തുല്യമായ നിരക്കായിരിക്കും യാത്രക്കാരില്‍ നിന്നും ഈടാക്കുക.

  • യാത്രക്കാരെ സ്‌ക്രീനിംഗ് ടെസ്റ്റിന് വിധേയമാക്കും.

  • എല്ലാ പരിശോധനകളും നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കുന്നതിനുമായി യാത്രക്കാര്‍ നേരത്തെ തന്നെ സ്റ്റേഷനില്‍ എത്തിച്ചേരണം.

  • പരിശോധനയില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ മാത്രമായിരിക്കും യാത്ര ചെയ്യാന്‍ അനുവാദം ഉണ്ടായിരിക്കുകയുള്ളു.

  • യാത്രക്കാര്‍ നിര്‍ബന്ധമായും മാസക് ധരിച്ചിരിക്കണം.

  • യാത്രക്കാര്‍ ആരോഗ്യ സേതു ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.

  • യാത്രക്കിടയില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ടിക്കറ്റില്‍ സൂചിപ്പിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News