ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങേണ്ടിവരില്ല; വിസ ചട്ടം പിന്‍വലിച്ച് ട്രംപ്

Update: 2020-07-15 08:39 GMT

വിദേശവിദ്യാര്‍ത്ഥികളെ ഒന്നടങ്കം പറഞ്ഞുവിടാനുള്ള തീരുമാനത്തില്‍ നിന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പിന്മാറി. നിലവില്‍ വിദ്യാഭ്യാസത്തിനായി വന്നവരെ നാട്ടിലേക്ക് മടക്കിവിടാനുള്ള തീരുമാനമാണ് പിന്‍വലിച്ചത്. പ്രമുഖ സര്‍വകാലാശാലകളും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും കോടതിയെ സമീപിച്ചതോടുകൂടിയാണ് മുമ്പത്തെ നിലപാടിലുള്ള മാറ്റം.

ഹാര്‍വാര്‍ഡ്, മാസാച്ച്യുസെറ്റ്സ് സര്‍വകാലാശാലകള്‍ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുന്നയിച്ചതോടെയാണ് വിസ നിയമം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ അമേരിക്കയില്‍ താമസിച്ചുകൊണ്ട് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാം എന്നാണ് സര്‍വകാലാശാലകള്‍ മുന്നേ അറിയിച്ചത്. എന്നാല്‍ അമേരിക്ക വിസ നിയമം മാറ്റിയാല്‍ വിദേശപൗരന്മാര്‍ക്ക് പിന്നെ രാജ്യത്ത് തുടരാനാകില്ല. ഇത് വിസ അനുവദിച്ച സമയത്ത് പറയാത്തതിനാല്‍ അംഗീകരിക്കാനാവില്ലെന്ന വിധിയും മാസാച്ചുസെറ്റ്സ് ജില്ലാ ജഡ്ജി അലിസണ്‍ ബറോ പുറപ്പെടുവിച്ചു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും മറ്റ് വിദേശവിദ്യാര്‍ത്ഥികളും സര്‍വകാലാശാലകള്‍ക്കെതിരേയും കേസ് കൊടുത്തിരുന്നു.

അമേരിക്കയില്‍ പഠനത്തിനായി എത്തിയ വിദ്യാര്‍ത്ഥികളോടാണ് മടങ്ങാന്‍ നിര്‍ദ്ദേശിച്ചത്. ഓണ്‍ലൈന്‍ സംവിധാനത്തില്‍ ക്ലാസ്സില്‍ പങ്കെടുക്കുന്നവരാണെങ്കില്‍ അമേരിക്കയില്‍ താമസിച്ചു പഠിക്കേണ്ടതില്ലെന്ന യുക്തിയാണ് ട്രംപ് ഉന്നയിച്ചത്. എന്നാല്‍ വലിയ ഫീസ് അടച്ച് പഠിക്കുന്ന വിദേശപൗരന്മാരുടെ വരവ് നിലച്ചാല്‍ സര്‍വകലാശാലകള്‍ അടച്ചിടേണ്ടിവരുമെന്ന മുന്നറിയിപ്പിന് വഴങ്ങി ഒടുവില്‍ അദ്ദേഹം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News