നാളികേരത്തില്‍ നിന്നൊരു മൂല്യവര്‍ധിത ഉല്‍പ്പന്നം; കോക്കനട്ട് ചിപ്‌സ്

ആഭ്യന്തര-രാജ്യാന്തര വിപണിയില്‍ മികച്ച വിപണന സാധ്യതയാണ് കോക്കനട്ട് ചിപ്‌സിനുള്ളത്

Update:2022-04-10 14:00 IST

കേരളത്തിന്റെ സ്വന്തം ഉല്‍പ്പന്നമായ നാളികേരത്തില്‍ നിന്ന് മികച്ച മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനാവും. ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലും നന്നായി ശോഭിക്കാന്‍ കഴിയുന്ന മികച്ച ഉല്‍പ്പന്നമാണ് കോക്കനട്ട് ചിപ്‌സ്. 10 മാസം പ്രായമായ നാളികേരത്തില്‍ നിന്ന് രുചികരമായ കോക്കനട്ട് ചിപ്‌സ് ഉണ്ടാക്കാം. നാളികേരം ഉടച്ച് ചിരട്ട മാറ്റിയതിനു ശേഷം തവിട്ട് നിറമുള്ള ഭാഗം മാറ്റിയ ശേഷം അരിഞ്ഞ് ഉണക്കിയെടുത്താണ് നിര്‍മാണം. ആവശ്യമെങ്കില്‍ ഫ്‌ളേവറുകള്‍ ചേര്‍ക്കുകയുമാകാം. പ്രോസസിംഗ് പൂര്‍ത്തിയാക്കി ഹോട്ട് ഡ്രയറില്‍ 10 മണിക്കൂര്‍ ഉണ്ടക്കേണ്ടതുമുണ്ട്. പിന്നീട് നൈട്രജന്‍ പാക്കിംഗ് നടത്തുന്നു. ആഭ്യന്തര വിപണിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറി ഷോപ്പുകള്‍ തുടങ്ങിയവ വഴിയാണ് പ്രധാന വില്‍പ്പന. ചോക്ലേറ്റ്, ക്യാരമില്‍, സ്‌ട്രോബറി തുടങ്ങിയവയുടെ ഫ്‌ളേവറുകള്‍ ചേര്‍ത്ത് ഫ്‌ളേവേര്‍ഡ് ചിപ്‌സും ഉണ്ടാക്കാം.

ഉല്‍പ്പാദന ശേഷി: പ്രതിവര്‍ഷം 15 മെട്രിക് ടണ്‍
ആവശ്യമായ മെഷിനറികള്‍: തേങ്ങ പൊതിക്കുന്നതിനും പൊട്ടിക്കുന്നതിനുമുള്ള മെഷീന്‍, ഡ്രയര്‍, ക്ലെന്‍സിംഗ് മെഷീന്‍, വാഷിംഗ് മെഷീന്‍, പായ്ക്കിംഗ് മെഷീന്‍ തുടങ്ങിയവ
വൈദ്യുതി: 10 എച്ച് പി
കെട്ടിടം: 800 ചതുരശ്രയടി
തൊഴിലാളികള്‍: 5 പേര്‍
പദ്ധതി ചെലവ്
കെട്ടിടം: 4 ലക്ഷം രൂപ
മെഷിനറികള്‍: 12 ലക്ഷം രൂപ
മറ്റ് ആസ്തികള്‍: 1 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം: 12 ലക്ഷം രൂപ
ആകെ: 29 ലക്ഷം രൂപ
വാര്‍ഷിക വിറ്റുവരവ്: 15000 കിലോഗ്രാം 1340 രൂപ നിരക്കില്‍ വില്‍ക്കുമ്പോള്‍ (100 ഗ്രാമിന് 134 രൂപയാണ് വിതരണക്കാര്‍ക്ക് നല്‍കുന്ന നിരക്ക്): 201 ലക്ഷം രൂപ
പ്രതീക്ഷിക്കാവുന്ന അറ്റാദായം: 36.18 ലക്ഷം രൂപ
ബ്രാന്‍ഡിംഗം പായ്ക്കിംഗും മികച്ചതായിരിക്കാന്‍ തുടക്കത്തിലേ ശ്രദ്ധിക്കണം.



Tags:    

Similar News