ഉരുളക്കിഴങ്ങും കപ്പയും വറുത്ത് വില്‍ക്കാം നേടാം മാസം ലക്ഷത്തിലേറെ രൂപ

കേരളത്തില്‍ സുലഭമായി ലഭിക്കുന്ന ഉരുളക്കിഴങ്ങും കപ്പയും ഉപയോഗിപ്പെടുത്തി മികച്ചൊരു സംരംഭം കെട്ടിപ്പടുക്കാം

Update:2021-06-22 10:45 IST

ഉരുളക്കിഴങ്ങ് ലോകത്ത് ആകമാനം ഉപയോഗപ്പെടുത്തുന്ന കാര്‍ഷിക ഉല്‍പ്പന്നമാണ്. ഇന്ത്യയില്‍ ധാരാളമായി ഉരുളക്കിഴങ്ങ് കൃഷി ചെയ്യുകയും കേരളത്തില്‍ സുലഭമായി ലഭ്യമാകുകയും ചെയ്യുന്നുണ്ട്. മരച്ചീനി കേരളത്തില്‍ ധാരാളമായി കൃഷി ചെയ്യുന്നതും വര്‍ഷത്തില്‍ എല്ലാ കാലത്തും ലഭ്യമായതുമായ കാര്‍ഷിക വിളയാണ്. ഉരുളക്കിഴങ്ങില്‍ നിന്നും മരച്ചീനിയില്‍ നിന്നും ആസ്വാദ്യകരമായ ചിപ്സുകള്‍ നിര്‍മിക്കാന്‍ സാധിക്കും. ഈ ചിപ്സുകള്‍ക്ക് കേരളത്തില്‍ വലിയ വിപണിയുണ്ട്. ചെറിയ മുതല്‍ മുടക്കില്‍ മികച്ച ലാഭം നേടിത്തരുന്ന സംരംഭം കൂടിയാണ് ചിപ്സുകളുടെ നിര്‍മാണം. പ്രാദേശിക വിപണി നേടിയാല്‍ തന്നെ സംരംഭം സുഗമമായി മുന്നോട്ട് കൊണ്ടുപോകാം.

നിര്‍മാണരീതി:-
ഉരുളക്കിഴങ്ങ് പീലിംഗ് യന്ത്രം ഉപയോഗിച്ച് പുറം തൊലി നീക്കം ചെയ്ത് വൃത്തിയാക്കിയെടുക്കും. തുടര്‍ന്ന് ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കി യന്ത്രം ഉപയോഗിച്ച് നിശ്ചിത കനത്തില്‍ അരിഞ്ഞെടുക്കും .വീണ്ടും ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കും. പിന്നീട് ഉപ്പ് ലായനിയില്‍ അരമണിക്കൂര്‍ സമയം മുക്കിവെയ്ക്കും .ലായനിയില്‍ നിന്ന് പുറത്തെടുക്കുന്ന ഉരുളക്കിഴങ്ങ് സ്ളൈസുകള്‍ തിളച്ച എണ്ണയില്‍ വറുത്തെടുക്കും. എണ്ണ നന്നായി വാര്‍ന്നുപോയതിനു ശേഷം നിശ്ചിത തൂക്കത്തില്‍ പാക്ക് ചെയ്തു എടുക്കും. തെക്കേ ഇന്ത്യയില്‍ ധാരാളമായി ലഭിക്കുന്ന ''ഊട്ടികിഴങ്ങ്''ചിപ്സ് നിര്‍മാണത്തിന് ഉത്തമമാണ്. സ്ലൈസറും അനുബന്ധ സവിധാനങ്ങളും ഉപയോഗപ്പെടുത്തി മരച്ചീനി ചിപ്സും നിര്‍മിക്കാവുന്നതാണ്. മസാലകള്‍ ചേര്‍ത്ത് വ്യത്യസ്ത രൂചികളിലും വിപണിയില്‍ എത്തിക്കാം.
മൂലധനനിക്ഷേപം
പീലര്‍, സ്ളൈസര്‍,സീലിംഗ് മെഷീന്‍ = 96,500.00
ത്രാസ്,ടേബിള്‍, വറുത്തെടുക്കുന്നതിനായുള്ള സംവിധാനങ്ങള്‍ = 25,000.00
അനുബന്ധ ചെലവുകള്‍ = 10,000.00
ആകെ = 1,31,500.00
പ്രവര്‍ത്തന മൂലധനം
500 കിലോഗ്രാം ചിപ്സ് നിര്‍മിക്കുന്നതിനുള്ള തുക = 44,000.00
പ്രവര്‍ത്തന വരവ് ചെലവ് കണക്
ചെലവ്
(പ്രതിദിനം 300കിലോഗ്രാം ഉരുളക്കിഴങ്ങ് സംസ്‌കരിക്കുന്നതിന്റെ ചെലവ്)
ഉരുളക്കിഴങ്ങ് 300 x 30 9000.00
എണ്ണ = 1000.00
വേതനം = 1200.00
പായ്ക്കിംഗ് ചെലവുകള്‍ = 1500.00
അനുബന്ധ ചെലവുകള്‍ = 500.00
ആകെ = 13,200.00
വരവ്
(പ്രതിദിനം 300 കിലോഗ്രാം ഉരുളക്കിഴങ്ങ് സംസ്‌കരിച്ച് വില്‍പ്പന നടത്തുമ്പോള്‍ ലഭിക്കുന്നത് )
300 കിലോഗ്രാം ഉരുളക്കിഴങ്ങു സംസ്‌കരിച്ചാല്‍ 150 കിലോഗ്രാം ചിപ്‌സ് ലഭിക്കും. ചിപ്സ് 130 ഗ്രാം വീതമുള്ള പായ്ക്കുകളില്‍ നിറച്ച് വില്‍പ്പന നടത്തുമ്പോള്‍ ലഭിക്കുന്നത്.
1. 130 ഗ്രാമിന്റെ പരമാവധി റീറ്റെയ്ല്‍ വില്‍പ്പന വില = 30.00
2. കമ്മീഷന്‍ കിഴിച്ച് ഉല്‍പ്പാദകന് ലഭിക്കുന്നത് =19.50
3. 1153 പായ്ക്ക് x 19.50 = 22483.00
ലാഭം
വരവ് = 22483 .00
ചിലവ് = 13,200.00
ലാഭം = 9283.00
സാങ്കേതികവിദ്യ പരിശീലനം
പൊട്ടറ്റോ-ടപ്പിയോക്ക ചിപ്സ് നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യയും പരിശീലനവും പിറവം അഗ്രോപാര്‍ക്കില്‍ ലഭിക്കും . 0485-2242310
ലൈസന്‍സ്, സബ്സിഡി
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസന്‍സ്, ഉദ്യോഗ് ആധാര്‍, ജി.എസ്.ടി. എന്നിവ നേടിയിരിക്കണം. മൂലധന നിക്ഷേപത്തിന് അനുസൃതമായ സബ്സിഡി വ്യവസായ വകുപ്പില്‍ നിന്ന് ലഭിക്കും


Tags:    

Similar News