ഇന്റീരിയര്‍ ഡെക്കറേഷന്‍ തുറക്കുന്നു അവസരങ്ങളുടെ ലോകം, വരൂ സംരംഭകരാകാം
വീടുകള്‍, ഫ്‌ളാറ്റുകള്‍, ഷോപ്പുകള്‍, ഓഫീസുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ അവസരമുണ്ട്
ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്തുള്ള സാധ്യതകള്‍ വലുതാണ്. ഇന്റീരിയര്‍ ഡെക്കറേഷന്‍ പൊതുവെ പറയുന്ന പ്രവൃത്തികളില്‍ ഏതെങ്കിലും ഇനങ്ങള്‍ മാത്രം ഏറ്റെടുത്തുകൊണ്ടും സംരംഭ മേഖലയിലേക്ക് വരാം. മോഡുലാര്‍ കിച്ചണ്‍, ഹോം മോഡുലാര്‍ വര്‍ക്കുകള്‍, ബെഡ്റൂം സെറ്റിംഗ്, കിഡ്സ് റൂം സെറ്റിംഗ്, ടിവി യൂണിറ്റ്, സ്റ്റെയര്‍ കേയ്സ്,
പാര്‍ട്ടീഷനുകള്‍, ഫര്‍ണിച്ചറുകള്‍, സ്റ്റാന്‍ഡുകള്‍ തുടങ്ങി വീടിന്റെ ഉള്ളും പുറവും മോടിപിടിപ്പിക്കുന്ന എല്ലാത്തരം ജോലികളും ഏറ്റെടുത്ത് ചെയ്യുന്നത് മികച്ച ബിസിനസ് അവസരമാണ്. മാറുന്ന കാലത്തിനനുസരിച്ച് ഇവയെ രൂപപ്പെടുത്തി എടുക്കേണ്ടതുണ്ട്.
നന്നായി ഡിസൈന്‍ ചെയ്യുക, പരമാവധി ഏരിയ ഉപയോഗപ്പെടുത്തുക, കുറഞ്ഞ നിരക്കില്‍ വര്‍ക്ക് ചെയ്യുക, ഉപഭോക്താവിന്റെ താല്‍പ്പര്യത്തിനനുസരിച്ച് മെറ്റീരിയലുകള്‍ ഉപയോഗിക്കുക, ഡിസൈന്‍ രൂപപ്പെടുത്തുക എന്നിവയാണ് സംരംഭത്തെ ശ്രദ്ധേയമാക്കുന്നത്. ഓര്‍ഡര്‍ പ്രകാരം മാത്രം വര്‍ക്കുകള്‍ ചെയ്ത് കൊടുത്താല്‍ മതി. 50 ശതമാനമെങ്കിലും അഡ്വാന്‍സ് വാങ്ങാം. പുതിയ വീടുകള്‍, ഫ്‌ളാറ്റുകള്‍, ഷോപ്പുകള്‍, ഓഫീസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഓര്‍ഡര്‍ പിടിക്കണം.
ഉല്‍പ്പാദന ശേഷി: പ്രതിവര്‍ഷം 240 ലക്ഷം രൂപ
ആവശ്യമായ മെഷിനറികള്‍: ഹൈഡ്രോളിക് കോള്‍ഡ് പ്രസ്, പാനല്‍ ആന്‍ഡ് ബോറിംഗ് മെഷീന്‍, എഡ്ജ് ബാന്‍ഡിംഗ് മെഷീന്‍, കംപ്രസ്സര്‍, പ്രീ മില്ലിംഗ്, ഡസ്റ്റ് കളക്ടര്‍ മുതലായവ
വൈദ്യുതി: 25 എച്ച്പി
ജോലിക്കാര്‍: 10 പേര്‍
കെട്ടിടം: 2000 ചതുരശ്രയടി
പദ്ധതി ചെലവ്:
കെട്ടിടം: 10 ലക്ഷം രൂപ
മെഷിനറികള്‍: 30 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം: 10 ലക്ഷം രൂപ
മറ്റ് ആസ്തികള്‍: 5 ലക്ഷം രൂപ
ആകെ: 55 ലക്ഷം രൂപ
മെഷിനറി സേവനം പുറത്തുനിന്ന് ഉപയോഗപ്പെടുത്തുകയാണെങ്കില്‍ സ്ഥിര നിക്ഷേപം ഒഴിവാക്കാം. ലളിതമായി തുടങ്ങാം.
പ്രതീക്ഷിക്കുന്ന ലാഭം: പ്രതിവര്‍ഷം 48 ലക്ഷം രൂപ.
(വ്യവസായ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍. ഫോണ്‍: 94475 09915)
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel