ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് ഫ്രാന്‍സ്; 30,000 പേര്‍ക്ക് പഠന സൗകര്യമൊരുക്കും

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രഞ്ച് ഭാഷ പഠിക്കാനായി ഫ്രാന്‍സിലെ സര്‍വകലാശാലകളില്‍ അന്താരാഷ്ട്ര ക്ലാസുകള്‍ ആരംഭിക്കും

Update:2024-01-27 11:19 IST

Image courtesy: PMO/fb 

ഫ്രാന്‍സില്‍ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. 2030ഓടെ ഫ്രാന്‍സില്‍ 30,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അവസരം നല്‍കുമെന്ന് അദ്ദേഹം സാമൂഹമാധ്യമമായ എക്സിലൂടെ വ്യക്തമാക്കി. ഇന്തോ-പസഫിക് മേഖലയിലെ ഫ്രാന്‍സിന്റെ 'പ്രധാന പങ്കാളി'യാണ് ഇന്ത്യയെന്ന് മക്രോ അഭിപ്രായപ്പെട്ടു.

ഫ്രഞ്ച് ഭാഷ പഠിപ്പിക്കും

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രഞ്ച് ഭാഷ പഠിക്കാനായി ഫ്രാന്‍സിലെ സര്‍വകലാശാലകളില്‍ അന്താരാഷ്ട്ര ക്ലാസുകള്‍ ആരംഭിക്കും. ഇതിനായി പുതിയ കേന്ദ്രങ്ങളും സ്ഥാപിക്കും. ഫ്രാന്‍സുമായി സഹകരിക്കുന്ന രാജ്യങ്ങളുമായുള്ള ശൃഖലകള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സില്‍ പഠിച്ച മുന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീസയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ സുഗമമാക്കുമെന്നും ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. രാജ്യത്തിന്റെ 75-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതാണ് ഇമ്മാനുവല്‍ മാക്രോണ്‍. ജയ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇമ്മാനുവല്‍ മാക്രോണ്‍ റോഡ് ഷോയിലും പങ്കെടുത്തു.

Tags:    

Similar News