സര്‍ജിക്കല്‍ ഗ്ലൗസ് നിര്‍മാണത്തിന് സാധ്യത ഏറെ; എങ്ങനെ സംരംഭകരാകാം

കോവിഡ് വന്നതിനുശേഷം മെഡിക്കല്‍ സര്‍ജിക്കല്‍ മേഖലയിലെ സാധ്യതകളും വര്‍ധിച്ചു. സര്‍ജിക്കല്‍ ഗ്ലൗസ് നിര്‍മാണ സംരംഭം ആരംഭിക്കാന്‍ നിങ്ങള്‍ അറിയേണ്ട കാര്യങ്ങളും പദ്ധതി വിശദാംശവും വ്യവസായ - വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എസ് ചന്ദ്രന്‍ പറയുന്നു.

Update:2020-11-30 17:31 IST

നിലവില്‍ ഏറ്റവും സാധ്യതയുള്ള ഒരു വ്യവസായമാണ് സര്‍ജിക്കല്‍ ഗ്ലൗസ് നിര്‍മാണം. സ്വാഭാവിക റബ്ബര്‍ ഉപയോഗിച്ചുള്ള ഇന്ത്യന്‍ നിര്‍മിത ഗ്ലൗസിന് വിദേശ രാജ്യങ്ങളില്‍ നിന്നും വര്‍ധിച്ച ആവശ്യമാണുള്ളത്. നേരത്തെ ഇതിന്റെ നിര്‍മാണത്തില്‍ ചൈനയ്ക്കായിരുന്നു ആധിപത്യം. എന്നാല്‍ സിന്തറ്റിക് റബര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഗ്ലൗസ് കൊറോണ പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കാന്‍ പ്രാപ്തമല്ല. അതുകൊണ്ട് തന്നെ പ്രകൃതിദത്ത റബ്ബര്‍ കൊണ്ട് നിര്‍മിക്കുന്ന ഗ്ലൗസിന് ആവശ്യക്കാരേറെയാണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി കോവിഡ് പ്രതിരോധ സാമഗ്രികളുടെ ഉല്‍പ്പാദനത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്. ഇതെല്ലാം ഗ്ലൗസ് നിര്‍മാണ യൂണിറ്റുകള്‍ക്ക് ഗുണകരമായ കാര്യമാണ്.

പദ്ധതി വിശദാംശങ്ങള്‍

1. ഉല്‍പ്പാദന ശേഷി : വര്‍ഷം 60 ലക്ഷം ജോഡി

2. വിപണി: ഹോസ്പിറ്റലുകള്‍, മെഡിക്കല്‍ രംഗം

3. അസംസ്‌കൃത വസ്തുക്കള്‍: റോ ലാറ്റെക്സ്, പശ, ക്ലേ പൗഡര്‍, കെമിക്കലുകള്‍

4. ആവശ്യമായ യന്ത്രസാമഗ്രികള്‍: മിക്സിംഗ് മെഷീന്‍, ഫോമിംഗ് മെഷീന്‍,

കട്ടിംഗ്, കൂളിംഗ് സംവിധാനം എന്നിവ

5. സ്ഥലം: 15 സെന്റ്

6. കെട്ടിടം: 200 ചതുരശ്ര മീറ്റര്‍

7. പവര്‍: 50 സം

8. വെള്ളം : പ്രതിദിനം 1500 ലിറ്റര്‍

9. തൊഴിലവസരം: 10

10. പദ്ധതി ചെലവ് ആകെ ്: 112 ലക്ഷം

* കെട്ടിടം: 10 ലക്ഷം

* യതന്ത്രോപകരണങ്ങളുടെ ചെലവ് : 80 ലക്ഷം

* മറ്റ് ആസ്തികള്‍: 2 ലക്ഷം

* WCL: 20 ലക്ഷം (പ്രവര്‍ത്തനമൂലധനം)

11. വാര്‍ഷിക വിറ്റുവരവ്: 600 ലക്ഷം

12. നികുതിക്കു മുമ്പുള്ള ലാഭം: 128 ലക്ഷം

{ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സംരംഭകര്‍ക്കായി തയ്യാറാക്കിയ പ്രോജക്റ്റ് പ്രൊഫൈലുകളിലെ തെരഞ്ഞടുത്ത പദ്ധതികളില്‍ നിന്നും}

Tags:    

Similar News