ചെറുകിട സംരംഭകര്‍ക്ക് ഫെയ്‌സ്ബുക്ക് ഷോപ്പ് പ്രയോജനപ്പെടുത്താം; അറിയേണ്ടതെല്ലാം

Update: 2020-06-27 11:31 GMT

ഫെയ്‌സ്ബുക്കിലൂടെ മികച്ച വരുമാനം നേടുന്ന ചെറുകിട ബിസിനസുകാര്‍ നിരവധിയാണ്. എന്നാല്‍ ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ് പ്ലേസിനേക്കാള്‍ എളുപ്പത്തില്‍ ഫെയ്‌സ്ബുക്ക് ഷോപ്പിലൂടെ ബിസിനസ് ഇടപാടുകള്‍ നടത്താം. ചെറുകിട ബിസിനസുകള്‍ക്കായി ഫേസ്ബുക്ക് അവതരിപ്പിച്ച 'ഷോപ്പ്സ്' വെറുമൊരു ഷോപ്പിംഗ് പ്ലാറ്റ്ഫോമല്ല. മറിച്ച്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ഫര്‍ണിച്ചറും ഫാഷനും മുതല്‍ ഒരു തട്ടാന്‍ വീട്ടില്‍ പണിതെടുക്കുന്ന ആഭരണങ്ങള്‍ വരെ വില്‍ക്കാന്‍ വെക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളെയും ഓട്ടോമാറ്റിക്കായി തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു സെയില്‍ പ്ലാറ്റ്ഫോം അല്ലെങ്കില്‍ മാര്‍ക്കറ്റ് പ്ലാറ്റ്ഫോം ആണ് 'ഷോപ്പ്‌സ് '.

ഈ ഷോപ്പുകള്‍ ഫേസ്ബുക്ക് പേജിലും ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലും കാണാന്‍ കഴിയും. ഷോപ്പിലെ എല്ലാ ഉല്‍പ്പന്നങ്ങളും തിരയാനും ഇഷ്ടപ്പെട്ടവ സേവ് ചെയ്യാനും ഓര്‍ഡര്‍ ചെയ്യാനും സാധിക്കുന്നതാണ്. കൊറോണ വൈറസ് മൂലം സ്റ്റോറുകള്‍ അടയ്ക്കേണ്ടിവന്ന ദശലക്ഷക്കണക്കിന് ചെറുകിട ബിസിനസ്സുകളെ ഓണ്‍ലൈനില്‍ എത്തിക്കുക എന്നതാണ് ഫേസ്ബുക്ക് ഷോപ്പുകളുടെ പിന്നിലെ ആശയം. ഫേസ്ബുക്കിന്റെ പ്രധാന പ്ലാറ്റ്‌ഫോമുകളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന ചെറുകിട ബിസിനസ്സ് വ്യാപാരികള്‍ക്ക് ഫേസ്ബുക്ക് ഷോപ്പുകള്‍ സൗജന്യമായി ഉപയോഗിക്കാം. ഉപഭോക്താവിനും സേവനം സൗജന്യമാണ്. ബിസിനസുകള്‍ക്ക് ഇതില്‍ പരസ്യം നല്‍കാന്‍ സാധിക്കും.

വ്യാപാരികള്‍ക്ക് ചെറിയൊരു തുക നല്‍കി ഇടപാടുകള്‍ നടത്താന്‍ ഫേസ്ബുക്ക് ചെക്കൗട്ട് ഫീച്ചര്‍ ഉപയോഗിക്കാവുന്നതാണ്. യു.എസില്‍ ഇപ്പോള്‍ തന്നെ ഷോപ്പ്സ് എന്ന ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. വര്‍ഷാവസാനം, നാവിഗേഷന്‍ ബാറിലേക്ക് ഒരു പ്രത്യേക ഷോപ്പിംഗ് ടാബ് ചേര്‍ക്കാന്‍ ഇന്‍സ്റ്റാഗ്രാമും പദ്ധതിയിടുന്നു. വരും മാസങ്ങളില്‍ ഇ്ത്യയിലെല്ലായിടത്തും ഫെയ്‌സ്ബുക്ക് ഷോപ്പുകള്‍ കൂടുതല്‍ വ്യാപകമായി ലഭ്യമാകും.

വലിയ ഡേറ്റബേസില്‍ നിന്ന് കോടിക്കണക്കിന് ചിത്രങ്ങളുടെ സവിശേഷതകള്‍ മനസിലാക്കുന്ന ഗ്രോക്നെറ്റ് എന്ന പ്രോഗ്രമിംഗാണ് ഇതിനായി ഉപയോഗിക്കുക. എന്തൊക്കെയാണ് ഉത്പന്നങ്ങള്‍ എന്ന് തിരിച്ചറിയുന്നതിനായിട്ടാണ് 'ഗ്രോക്നെറ്റ്' എന്ന ടൂള്‍ പ്രയോജനപ്പെടുത്തുന്നത്. വില്‍ക്കാനുള്ള ഉല്‍പ്പന്നത്തിന്റെ ചിത്രം പേജിലേക്ക് അപ്ലോഡ് ചെയ്യുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇത് ഓട്ടോമാറ്റിക്കായി ടാഗ് ചെയ്യുകയും ഷോപ്പിംഗ് പേജിലേക്ക് ലിങ്ക് ചെയ്യുകയും ചെയ്യുന്നു. ഉപഭോക്താക്കളുടെ ഷോപ്പിംഗ് രീതികളും താല്‍പ്പര്യങ്ങളും തിരിച്ചറിഞ്ഞ് അവര്‍ക്ക് ആവശ്യമുണ്ടാകാന്‍ സാധ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍ദ്ദേശിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കുന്നു. ഇംഗ്ലീഷ് ഭാഷയോ സാങ്കേതിക പരിജ്ഞാനമോ ഇല്ലാത്തവര്‍ക്ക് പോലും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇത്തരത്തില്‍ വില്‍ക്കാം.

'മെഷീന്‍ വിഷന്‍ സിസ്റ്റം'

പ്രകാശം കുറഞ്ഞ രീതിയില്‍ എടുക്ക ഫോട്ടോകളും ഉല്‍പ്പന്നത്തിന്റെ പഴകിയതും, വ്യക്തമല്ലാത്തതും, വിവിധ കോണുകളില്‍ നിന്ന് എടുത്ത ഫോട്ടോകളും തിരിച്ചറിയാന്‍ സാധിക്കുന്ന 'മെഷീന്‍ വിഷന്‍ സിസ്റ്റം' ഉപയോഗപ്പെടുത്തും. ചോദ്യങ്ങള്‍ ചോദിക്കാനും പിന്തുണ നേടാനും ഡെലിവറികള്‍ ട്രാക്കുചെയ്യാനും ഉപഭോക്താക്കളുടെയും സംരംഭകന്റെയും വാട്ട്സ്ആപ്പ്, മെസഞ്ചര്‍ അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാം ഡയറക്റ്റ് വഴി ഒരു ബിസിനസ്സിന് സന്ദേശങ്ങള്‍ അയയ്ക്കാനും സാധിക്കുന്നു. മറ്റുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളെ പോലെയോ അല്ലെങ്കില്‍ അതിനുപരി കൂടുതല്‍ സവിശേഷതകള്‍ ഉള്‍പ്പെടുത്തി വരുന്ന ഒരു മികച്ച ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോം എന്ന് ഷോപ്‌സിനെ പറയാവുന്നതാണ്.

സവിശേഷതകളില്‍ ചിലത് :

വില്‍ക്കുവാനുള്ള വസ്തുവകകള്‍ നല്‍കാം.

സംരംഭകന് എത്ര ഉല്‍പ്പന്നങ്ങള്‍ വേണമെങ്കിലും ഈ പ്ലാറ്റ്‌ഫോമില്‍ ചേര്‍ക്കാന്‍ കഴിയും.

നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വ്യത്യസ്ത ശേഖരങ്ങളിലേക്ക് ക്രമീകരിക്കാന്‍ കഴിയുന്നതിനാല്‍, ഉപയോക്താക്കള്‍ക്ക് നിങ്ങളുടെ ഫേസ്ബുക്ക് പേജ് ഷോപ്പ് വിഭാഗമനുസരിച്ച് ബ്രൗസ് ചെയ്യാന്‍ കഴിയും.

ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തം. ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഈസിയായി സന്ദേശമയയ്ക്കാന്‍ കഴിയും.

ഒറ്റ ക്ലിക്കില്‍ ഉപഭോക്താവിന് നിങ്ങളുടെ ഓരോ ഉല്‍പ്പന്നങ്ങളുടെയും വില്‍പന വിവരങ്ങളുടെയും സമ്മറിയും അറിയാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News