ഐ ടി ജോലി നഷ്ടപ്പെട്ടവര്‍ക്ക് എന്‍ജിനിയറിംഗ്, നിര്‍മാണ രംഗത്ത് നിരവധി അവസരങ്ങള്‍

സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നത് കൊണ്ടാണ് നിര്‍മാണ രംഗത്ത് കൂടുതല്‍ സാധ്യതകള്‍

Update: 2023-03-29 10:02 GMT

ഐ ടി കമ്പനികളില്‍ നിന്ന് ജോലി നഷ്ടപ്പെട്ടവര്‍ നിരാശരാകേണ്ടതില്ല. അവരുടെ കഴിവുകള്‍ വേണ്ട എന്‍ജിനിയറിംഗ്, സംഭരണം, നിര്‍മാണം (engineering procurement construction-ഇപിസി ) എന്നി മേഖലകളില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ 2023-24 ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയത് കൊണ്ടാണ് എന്‍ജിനിയറിംഗ്, സംഭരണം, നിര്‍മാണം എന്നി രംഗങ്ങളില്‍ പുതിയ തൊഴില്‍ സാധ്യതകള്‍ ഉണ്ടാകുന്നത്.

ഒഴിവുകള്‍ ഇങ്ങനെ

സാങ്കേതികേതര വിഭാഗത്തില്‍ ഐ ടി പ്രഫഷനലുകള്‍ക്ക് ഏറ്റവും അധികം തൊഴില്‍ അവസരം ഉള്ളത് ഇപിസി രംഗത്താണ്. ഇത് മൊത്തം ഒഴിവുകളുടെ 11 ശതമാനം വരും. എന്നാല്‍ ബാങ്കിംഗ് രംഗത്ത് 10 ശതമാനം, ഫാര്‍മ 2 ശതമാനം, വേഗത്തില്‍ വിയറ്റഴിയുന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ രംഗത്ത് 3 ശതമാനം എന്നിങ്ങനെയാണ് ഐ ടി പ്രഫഷനലുകളെ ആവശ്യമുള്ളത്.

കൂടുതല്‍ അവസരങ്ങള്‍ ഇവിടെ

സി ഐ ഇ എല്‍ എച്ച് ആര്‍ എന്ന സ്ഥാപനം 52 ഇപിസി കമ്പനികളില്‍ നടത്തിയ സര്‍വെ അടിസ്ഥാനമാക്കിയാണ് ഐ ടി പ്രഫഷനലുകളുടെ സാധ്യത കണ്ടെത്തിയത്. സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍, ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍, ജാവ ഡെവലപ്പര്‍, സൈബര്‍ സെക്യൂരിറ്റി, ഇന്റഗ്രെഷന്‍ സ്‌പെഷ്യലിസ്റ്റ് എന്നി തൊഴിലുകള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. ബാംഗ്ലൂര്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍.

ഐ ടി കമ്പനികളില്‍ നിയമനം കുറയും

2023-24 ല്‍ ഐ ടി കമ്പനികള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വരെ നിയമനങ്ങള്‍ ചുരുക്കുമെന്ന് പറയപ്പെടുന്നു. ഇത് കൂടാതെ നിരവധി പേര്‍ക്ക് ഇനിയും തൊഴില്‍ നഷ്ടപ്പെടാം. നിലവിലെ സാഹചര്യത്തില്‍ അധിക ജീവനക്കാര്‍ കമ്പനികള്‍ക്ക് ഉള്ളതിനാല്‍ ഫ്രഷേഴ്സിനെ യും പരിചയ സമ്പന്നരായ പ്രൊഫഷനലുകളെയും നിയമിക്കുന്നത് കുറയ്ക്കും.

Tags:    

Similar News