കുറഞ്ഞ മുതല്‍ മുടക്കില്‍ തുടങ്ങാം, അലൂമിനിയം ഫോയില്‍ & ക്‌ളിംഗ് ഫിലിം റീവൈന്‍ഡിംഗ്

വീടുകളില്‍ ആരംഭിക്കാന്‍ കഴിയുന്നതും കുറഞ്ഞ മുതല്‍ മുടക്കില്‍ ആരംഭിക്കാന്‍ കഴിയുന്നതുമായ പായ്ക്കിംഗ് മെറ്റീരിയല്‍ റീവൈന്‍ഡിംഗ് സംരംഭമാണ് അലൂമിനിയം ഫോയില്‍ & ക്‌ളിംഗ് ഫിലിം ഫോയില്‍.

Update:2021-05-27 11:58 IST

മഹാമാരിക്കാലത്ത് ഭക്ഷണങ്ങളുടെ പാഴ്സല്‍ വില്‍പ്പന വളരെയധികം വര്‍ധിച്ചു. ഭക്ഷണങ്ങള്‍ പായ്ക്ക് ചെയുന്നതിന് അലുമിനിയം ഫോയിലുകള്‍ ധാരാളമായി ആവശ്യമുണ്ട്. ഹോട്ടലുകള്‍ ഈ രംഗത്തെ സംരംഭകര്‍ക്ക് വലിയ വിപണിയാണ്. നേരിട്ടുള്ള വില്‍പ്പയിലൂടെയും വിതരണക്കാരെ നിയമിച്ചും വിപണി കണ്ടെത്താം. അസംസ്‌കൃത വസ്തുക്കള്‍ ജംബോ റോള്‍ ആയി വാങ്ങാന്‍ കഴിയും.

നിര്‍മ്മാണരീതി
അലൂമിനിയം ഫോയിലുകളുടെ ജംബോ റോളുകള്‍ 12000 മീറ്റര്‍ നീളത്തിലും 100 കിലോ തൂക്കത്തിലുമാണ് ലഭിക്കുന്നത്. ഇവ റീവൈന്‍ഡിംഗ് യന്ത്രം ഉപയോഗിച്ച് 9 മീറ്റര്‍ , 72 മീറ്റര്‍ ,1 kg അളവുകളില്‍ ചെറിയ റോളുകളാക്കി മാറ്റും. ഇതിനാവശ്യമായ പേപ്പര്‍ കോറുകള്‍ വിപണിയില്‍ ലഭ്യമാണ്. തുടര്‍ന്ന് ഡ്യൂപ്‌ളെക്‌സ് ബോക്സുകളില്‍ പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കും.
പ്രതിദിനം 600kg റോളുകള്‍ വരെ ഈ യന്ത്രം ഉപയോഗിച്ച് റീവൈന്‍ഡ് ചെയ്യാനാകും. ക്‌ളിംഗ് ഫിലിമും ഈ വിധം റീവൈന്‍ഡ് ചെയാന്‍ ഇതേ യന്ത്രം ഉപയോഗപ്പെടുത്താം.
മൂലധനനിക്ഷേപം
അലൂമിനിയം ഫോയില്‍ റീവൈന്‍ഡ് യന്ത്രം: 2,00,000.00
അനുബന്ധ സൗകര്യങ്ങള്‍ : 20,000.00
ആകെ : 2,20,000.00
പ്രവര്‍ത്തന മൂലധനം: 2,00,000.00
പ്രവര്‍ത്തന വരവ് ചിലവ് കണക്ക്
ചിലവ്
(400kg റോള്‍ റീവൈന്‍ഡ് ചെയുന്നതിനുള്ള ചിലവ് )
റോള്‍ വില 400X240: 96,000.00
പായ്ക്കിംഗ് ചാര്‍ജ് (കോറും ,കാര്‍ട്ടണും ഉള്‍പ്പെടെ ): 5500.00
വേതനം: 600.00
വൈദ്യുതി അനുബന്ധ ചിലവുകള്‍ : 300.00
ട്രാന്‍സ് പോര്‍ട്ടേഷന്‍ & മാര്‍ക്കറ്റിംഗ്. : 1000.00
ആകെ = 1,03,400.00
വരവ്
(400kg റോളില്‍ നിന്നും 9m നീളമുള്ള 5383 ചെറിയ റോളുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുമ്പോള്‍ ലഭിക്കുന്നത്)
9m റോള്‍ MRP : 45.00
കമ്മീഷന്‍ കിഴിച്ച ഉല്‍പ്പാദകന് ലഭിക്കുന്നത്: 25.00
ആകെ: 5383X25.00 = 1,45,950.00
ലാഭം
വിറ്റുവരവ് : 145950.00
ഉല്‍പ്പാദന ചിലവ് : 103400.00
ലാഭം : 42550.00
സാങ്കേതിക സഹായം
അലൂമിനിയം ഫോയില്‍ റീവൈന്‍ഡിംഗ് ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള സാങ്കേതിക സഹായം പിറവം അഗ്രോപാര്‍ക്കില്‍ ലഭിക്കും 0485 -2242310
ലൈസന്‍സ്, സബ്‌സിഡി
ഉദ്യം രജിസ്ട്രേഷന്‍ , ചരക്ക് സേവന നികുതി രജിസ്ട്രേഷന്‍, പായ്ക്കേജിംഗ് ലൈസന്‍സ് എന്നിവ നേടണം . മൂലധന നിക്ഷേപത്തിന് അനുപാതികമായി വ്യവസായ വകുപ്പില്‍ നിന്നും സബ്‌സിഡി ലഭിക്കും.


Tags:    

Similar News