കര്‍ഷകര്‍ക്ക് ഈടില്ലാതെ രണ്ട് ലക്ഷം രൂപ വരെ വായ്പ, സർക്കാരിന്റെ പുതുവർഷ സമ്മാനം

ചെറുകിട കര്‍ഷകര്‍ക്ക് സഹായം നല്‍കാന്‍ ഉദ്ദേശിച്ചാണ് നീക്കം

Update:2024-12-14 18:00 IST

കര്‍ഷകര്‍ക്ക് ഈടില്ലാതെ ലഭ്യമാക്കുന്ന വായ്പയുടെ പരിധി ജനുവരി ഒന്നു മുതല്‍ ഉയര്‍ത്തി റിസര്‍വ് ബാങ്ക്. നിലവിലെ 1.6 ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്. ഉത്പാദന ചെലവുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ചെറുകിട കര്‍ഷകര്‍ക്ക് സഹായം നല്‍കാന്‍ ഉദ്ദേശിച്ചാണ് നീക്കം. ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് അറിയിപ്പ് നല്‍കി.

ഡിസംബര്‍ ആറിന് നടന്ന പണനയത്തിലാണ് റിസര്‍വ് ബാങ്ക് തീരുമാനമെടുത്തത്. രാജ്യത്തെ 86 ശതമാനത്തോളം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2019 ഫെബ്രുവരിയിലാണ് കേന്ദ്ര ബാങ്ക് ഈട് രഹിത കാര്‍ഷിക വായ്പകളുടെ പരിധി ഒരു ലക്ഷത്തിൽ നിന്ന് 1.6 ലക്ഷമാക്കിയത്.
പരിധി കൂട്ടിയതോടെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്കും സാധിക്കും. കാര്‍ഷിക മേഖലയിലെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ മെച്ചപ്പെടുത്താനും ഇതു വഴി ലക്ഷ്യമിടുന്നു.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള വായ്പകള്‍ കൂടുതല്‍ എളുപ്പത്തിലാക്കാന്‍ ഈ നീക്കം സഹായകമാകുമെന്നാണ് പ്രതീക്ഷ. നാല് ശതമാനം നിരക്കില്‍ മൂന്ന് ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയാണിത്. ഈടില്ലാതെ രണ്ട് ലക്ഷം രൂപ വരെ ഇത് വഴി ലഭിക്കും.




Tags:    

Similar News