വരവു ചെലവ് കൈയില്‍ നില്‍ക്കുന്നില്ലെ? സമ്പാദിക്കാനും നിക്ഷേപിക്കാനും പഠിക്കാന്‍ ഇതാ ഒരു അവസരം
പേഴ്‌സണല്‍ ഫിനാന്‍സ് കൈകാര്യം ചെയ്യാനുള്ള വഴികളാണ് എന്‍.എസ്.ഇയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്ലാസ് ചര്‍ച്ച ചെയ്യുന്നത്
പേഴ്‌സണല്‍ ഫിനാന്‍സ് എങ്ങനെ കൈകാര്യം ചെയ്യാം? വരവിനെയും ചെലവിനെയും വരുതിയില്‍ നിര്‍ത്തി എങ്ങനെ സമ്പാദിക്കാം? എങ്ങനെ നിക്ഷേപിക്കാം? ജീവിതത്തിലെ അപകട സാധ്യതകളെ തരണം ചെയ്യുന്നതിനായി എങ്ങനെ ഇന്‍ഷുറന്‍സിനെ പ്രയോജനപ്പെടുത്തണം?
ജീവിതത്തിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ ആയ വീട് നിര്‍മ്മാണം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, റിട്ടയര്‍മെന്റ് എന്നിവയ്ക്കായി എങ്ങനെ നിക്ഷേപിച്ച് തയ്യാറെടുക്കാം? കടബാധ്യതകള്‍ എങ്ങനെ പരമാവധി കുറയ്ക്കാം? സാമ്പത്തിക തട്ടിപ്പുകളില്‍ എങ്ങനെ ഉള്‍പ്പെടാതിരിക്കാം? സാധാരണക്കാര പല നിക്ഷേപകരുടെയും സംശയങ്ങള്‍ ആണിതെല്ലാം.
ഈ വിഷയങ്ങളെ ആസ്പദമാക്കി നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയുടെ (NSE) ആഭിമുഖ്യത്തില്‍ സെബി സ്മാര്‍ട്ട്‌സ് ട്രെയിനര്‍ ആയ ഡോ.സനേഷ് ചോലക്കാട് നയിക്കുന്ന ഓണ്‍ലൈന്‍ സെഷന്‍ 2024 ഡിസംബര്‍ 15 ഞായറാഴ്ച രാത്രി 7ന് നടക്കുന്നു. ക്ലാസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 9847436385 എന്ന നമ്പറില്‍ വാട്‌സാപ്പ് സന്ദേശം അയക്കുക.