സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ടോ? മാര്‍ച്ചിന് മുമ്പ് ഇത് ചെയ്തിരിക്കണം

മാര്‍ച്ചിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ എന്തെല്ലാം ചെയ്യണം?

Update:2021-01-18 11:58 IST

കേരള ട്രഷറിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങിക്കുന്ന കേരള സര്‍ക്കാര്‍ പെര്‍ഷന്‍കാരില്‍ നല്ലൊരു പങ്കും ആദായനികുതിക്ക് വിധേയമായ തുകയ്ക്കു മേല്‍ പെന്‍ഷന്‍ കൈപ്പറ്റുന്നവരാണ്. സാമ്പത്തിക വര്‍ഷം 2020 - 2021ല്‍, പ്രായോഗികമായി അഞ്ചുലക്ഷം രൂപയില്‍ കൂടുതല്‍ മൊത്തവരുമാനം ഉണ്ടെങ്കില്‍ മാത്രമാണ് ആദായനികുതി ബാധ്യത ഉണ്ടാകുന്നത്. പാര്‍ടൈം പെന്‍ഷന്‍ മുതല്‍ യുജിസി പെന്‍ഷന്‍ വരെ കൈ പറ്റുന്നവര്‍ കേരള ട്രഷറി വകുപ്പിന്റെ രേഖകളിലുണ്ട്. കേരള സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ ആദായ നികുതി ബാധ്യത ചുവടെ ചേര്‍ക്കുന്നു.


1. ഗ്രാറ്റുവിറ്റി: ആദായ നികുതി ബാധ്യതയില്ല
2. കമ്യൂട്ടഡ് പെന്‍ഷന്‍: ആദായ നികുതി ബാധ്യതയില്ല
3. പെന്‍ഷന്‍: ആദായ നികുതി ബാധ്യതയുണ്ട്
4. ഫാമിലി പെന്‍ഷന്‍: തുകയുടെ മൂന്നിലൊരുഭാഗം അല്ലെങ്കില്‍ 15,000 രൂപ, ഇതില്‍ ഏതാണോ കുറവ്, ആ തുക കിഴിച്ച് ബാക്കിയുള്ള തുകയ്ക്ക് ആദായ നികുതി വേണം

കേരളത്തില്‍ പെന്‍ഷനില്‍ ഉള്‍പ്പെട്ട അടിസ്ഥാന പെന്‍ഷനും, ഡി. ആറിനും, മെഡിക്കല്‍ അലവന്‍സിനും ആദായനികുതി ബാധ്യതയുണ്ട്.
2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ പെന്‍ഷന്‍, ടിഡിഎസ് കഴിച്ചതിന് ശേഷമാണ് ട്രഷറി ഓഫീസര്‍ കൊടുക്കുന്നത്. 2021 ഫെബ്രുവരിയില്‍ ടിഡിഎസ് മുഴുവനും പിടിക്കുന്നതിന് വേണ്ടി ഒരു സ്റ്റേറ്റ്‌മെന്റ് ട്രഷറിയില്‍ കൊടുത്തിരിക്കണം.
ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റായ https://www.incometaxindiaefiling.gov.in ല്‍ ഉള്ള ടാക്‌സ് കാല്‍കുലേറ്റര്‍ FY 2020-2021 പ്രയോജനപ്പെടുത്തുക. അതിന് ശേഷം പഴയ സ്‌കീം വേണോ, പുതിയത് വേണോയെന്ന് എന്നീ കാര്യങ്ങള്‍ തീരുമാനിച്ച ശേഷം സ്റ്റേറ്റ്‌മെന്റ് ട്രഷറിയില്‍ കൊടുക്കണം.

പുതിയ സ്‌കീം തെരഞ്ഞെടുക്കുമ്പോള്‍ ചില കിഴിവുകള്‍ ലഭിക്കില്ല. അവ

1. സ്റ്റാര്‍ഡേര്‍ഡ് കിഴിവ്: 50,000 രൂപ
2. ഫാമിലി പെന്‍ഷന്‍ കിഴിവ്
3. 80സി, 80ഡി, 80ഡിഡി. 80ജി എന്നിങ്ങനെയുള്ള കിഴിവുകള്‍

പെന്‍ഷന്‍കാര്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെയാണ് ആദായനികുതി കൊടുക്കേണ്ടത്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ഇന്‍കംടാക്‌സ് റിട്ടേണ്‍ പെന്‍ഷന്‍കാര്‍ 2021 ജൂലൈ 31ന് മുമ്പ് ഫയല്‍ ചെയ്യണം.

(പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്‍മെന്റ് സംസ്‌കൃത കോളെജിലെ കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)


Tags:    

Similar News