ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ മാസം 5000 രൂപ പെന്‍ഷന്‍ നേടണോ?

Update: 2020-01-20 09:20 GMT

വിരമിക്കലിനെക്കുറിച്ച് പറയുമ്പോള്‍ തന്നെ സാമ്പത്തിക ഭദ്രതയെക്കുറിച്ചുള്ള ആശങ്കയാണ് ഓരോരുത്തരുടെയും ഉള്ളില്‍ വന്നു ചേരുക. എന്നാല്‍ ഭാവിയിലേക്ക് സുരക്ഷിത നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ളവര്‍ക്ക് സമാധാനപൂര്‍വമായി വിരമിക്കല്‍ കാലഘട്ടത്തിലും മുന്നോട്ട് പോകാം. ഇതിന് നിങ്ങളെ പ്രാപ്തരാക്കുന്ന പലവിധ നിക്ഷേപ മാര്‍ഗങ്ങളുണ്ട്. അതിലൊന്നാണ് പെന്‍ഷനുകള്‍. 60 വയസ് കഴിഞ്ഞാല്‍ ഒരു നിശ്ചിത തുക പെന്‍ഷനായി ലഭിക്കുന്നതിനായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന സുരക്ഷിത പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന(എപിവൈ). പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) ആണ് അടല്‍ പെന്‍ഷന്‍ യോജന പദ്ധതി നിയന്ത്രിക്കുന്നത്. 18 വയസ്സ് മുതല്‍ 40 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഈ പദ്ധതിയില്‍ അംഗങ്ങളാകാം. ഇതാ വിശദാംശങ്ങളറിയാം.

ഈ പെന്‍ഷന്‍ പദ്ധതിയില്‍ 60 വയസ്സ് വരെ നിശ്ചിത തുക അടയ്ക്കണം. അതിനുശേഷം മാത്രമേ ഒരു നിശ്ചിത തുക പ്രതിമാസ പെന്‍ഷന്‍ ലഭിക്കുകയുള്ളു. അടയ്ക്കുന്ന തുകയെയും അതിന്റെ കാലഘട്ടത്തെയും ആശ്രയിച്ച് 1,000 മുതല്‍ 5,000 രൂപ വരെ പെന്‍ഷന്‍ ലഭിക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതിയാണിത്. എപിവൈ പദ്ധതി പ്രകാരമുള്ള പരമാവധി പെന്‍ഷന്‍ 10,000 രൂപയായി ഉയര്‍ത്താനും സ്‌കീമില്‍ ചേരുന്നതിനുള്ള പ്രായപരിധി 50 വയസ്സായി കൂട്ടാനും സാധ്യതയുണ്ട്.

ആരെങ്കിലും ഈ സ്‌കീമില്‍ ചേരുമ്പോള്‍, കുറഞ്ഞത് 1,000 അല്ലെങ്കില്‍ 2,000, 3,000, 4,000, 5,000 രൂപ പെന്‍ഷന്‍ ഉറപ്പുനല്‍കുന്നു. എപിവൈയില്‍ ചേരുന്നതിന്റെ ഏറ്റവും വലിയ നേട്ടം ഈ പദ്ധതി പെന്‍ഷന്‍ തുക ഉറപ്പ് നല്‍കുന്നു എന്നതാണ്. എപിവൈ പ്രകാരം ഒരാള്‍ക്ക് ലഭിക്കുന്ന പരമാവധി പെന്‍ഷന്‍ 5000 രൂപയില്‍ കൂടുതലാകാം, പക്ഷേ ഒരു നിബന്ധനയുണ്ട്. 5,000 രൂപയില്‍ കൂടുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതിന്, സബ്സ്‌ക്രൈബര്‍മാരുടെ സംഭാവന സബ്സ്‌ക്രിപ്ഷന്‍ കാലയളവില്‍ സമാഹരിച്ച തുക റിട്ടേണിനേക്കാള്‍ കൂടുതലായിരിക്കണം.

പിഎഫ്ആര്‍ഡിഎ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് എപിവൈയിലേക്ക് വരിക്കാരുടെ സംഭാവന നിക്ഷേപിക്കപ്പെടുന്നുവെന്നത് എടുത്തുപറയേണ്ടതാണ്. 60 വര്‍ഷം വയസ്സ് പൂര്‍ത്തിയായ ശേഷം, നിക്ഷേപ വരുമാനം എപിവൈയിലെ ഗ്യാരണ്ടീഡ് റിട്ടേണുകളേക്കാള്‍ കൂടുതലാണെങ്കില്‍മിനിമം തുകയോ അതിലധികമോ ഉറപ്പായും വരിക്കാര്‍ക്ക് ലഭിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News